കർണാടകയിൽ ലോക്ക്ഡൗൺ ഏപ്രിൽ അവസാനം വരെ
. ലോക്ക്ഡൌണ്‍ നീട്ടണമെന്ന് ആവശ്യപ്പെടുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കര്‍ണാടക.പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിച്ചതിനു ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരു കര്‍മസമിതിയെ നിയോഗിച്ചിരുന്നു.
ബെംഗളൂരു :നിലവിലെ സാഹചര്യത്തിൽ കർണാടകയിൽ ലോക്ക്ഡൗൺ തുടരും. ഏപ്രിൽ അവസാനം വരെ ലോക്ക്ഡൗൺ തുടരുന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഏപ്രില്‍ 30 വരെ കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ തുടരാനാണ് സാധ്യത. ലോക്ക്ഡൌണ്‍ നീട്ടണമെന്ന് ആവശ്യപ്പെടുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കര്‍ണാടക.പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിച്ചതിനു ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരു കര്‍മസമിതിയെ നിയോഗിച്ചിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിക്കായിരുന്നു അതിന്റെ നേതൃത്വം. കോവിഡ് ബാധിക്കാത്ത ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കാം. മറ്റു ജില്ലകളില്‍ തുടരണമെന്നായിരുന്നു ഈ സമിതിയുടെ നിര്‍ദേശം.സമിതി റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ യെദ്യൂരപ്പ, പ്രത്യേക മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തിരുന്നു.
ലോക്ക്ഡൗണ്‍ തുടരുന്നതാണ് നല്ലതെന്നും കോവിഡ്-19 വ്യാപനം തടയാന്‍ ഇത് സഹായിക്കുമെന്നും യോഗത്തില്‍ മന്ത്രിമാര്‍ അഭിപ്രായപ്പെടുകയായിരുന്നു. എന്നാല്‍ ലോക്ക്ഡൗൺ തുടരും എന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചതിനു പിന്നാലെ മാത്രമേ പ്രഖ്യാപനം നടത്തൂവെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്.നേരത്തെ ഒഡീഷ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചിരുന്നു.