അതിര്‍ത്തിയിൽ വീണ്ടും കർണാടകയുടെ പ്രകോപനം രോഗിയെ തിരിച്ചയച്ചു കേന്ദ്രം സർക്കാർ നിശബ്ദം
അടിയന്തര ചികിത്സ ആവശ്യമുള്ളവരെ തലപ്പാടി വഴി കടത്തിവിടാന്‍ ധാരണയായെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതിനുള്ള പ്രോട്ടോകോള്‍ നിശ്ചയിച്ചുവെന്നും കേന്ദ്രം കോടതിയെ ബോധിച്ചിപ്പു
കാസർകോട് :ജില്ലയിൽനിന്നുമെന്നു രോഗികളുമായി എത്തിയ ആബുലന്സുകള് തടഞ്ഞു കർണാടകയുടെ മനുഷിത്വരഹിത നടപടി കോവിഡ് ഇല്ലാത്ത രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടാന്‍ ചീഫ് സെക്രട്ടറിതല ചര്‍ച്ചയില്‍ തീരുമാനമായെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍അറിയിച്ചത് അടിയന്തര ചികിത്സ ആവശ്യമുള്ളവരെ തലപ്പാടി വഴി കടത്തിവിടാന്‍ ധാരണയായെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതിനുള്ള പ്രോട്ടോകോള്‍ നിശ്ചയിച്ചുവെന്നും കേന്ദ്രം കോടതിയെ ബോധിച്ചിപ്പു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തിലുള്ള ഹര്‍ജികളെല്ലാം സുപ്രിംകോടതി തീര്‍പ്പാക്കി.
അതേസമയം, അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസിന്‍റെ സമീപനം മാറ്റമില്ലാതെ തുടരുന്നു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ഒരു വാഹനവും കര്‍ണാടക പൊലീസ് കടത്തിവിടുന്നില്ല. ഇന്ന് കണ്ണൂരില്‍നിന്ന് രോഗിയുമായെത്തിയ ആംബുലന്‍സ് അതിര്‍ത്തിയില്‍ തടഞ്ഞിട്ടു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല. കര്‍ണാടക സര്‍ക്കാര്‍ നിലപാട് മാറ്റുമെന്ന് പ്രതീക്ഷയില്‍ രോഗിയും ആംബുലന്‍സും തലപ്പാടി ചെക്ക് പോസ്റ്റിൽ തുടരുകയാണ്