കർണാടക നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് കെ.ആർ. രമേശ്കുമാറാണു കോൺഗ്രസ് സ്ഥാനാർഥി. മുതിർന്ന എംഎൽഎ എസ്. സുരേഷ്കുമാറാണു ബിജെപി സ്ഥാനാർഥി
ബംഗളൂരു: കർണാടക നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഭരണപക്ഷ-പ്രതിപക്ഷ ബലാബലത്തിനു കളമൊരുക്കി ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.ആർ. രമേശ്കുമാറാണു കോൺഗ്രസ് സ്ഥാനാർഥി. മുതിർന്ന എംഎൽഎ എസ്. സുരേഷ്കുമാറാണു ബിജെപി സ്ഥാനാർഥി. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടെയും ബിജെപിക്ക് 104 പേരുടെയും പിന്തുണയാണുള്ളത്.
ബംഗളൂരു നഗരത്തിൽനിന്നുള്ള എംഎൽഎയായ സുരേഷ്കുമാർ അഞ്ചു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.ആർ. രമേശ്കുമാറും എസ്. സുരേഷ്കുമാറും ഇന്നലെ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.15നാണു തെരഞ്ഞെടുപ്പ്. 1994-1999 വരെ കർണാടക സ്പീക്കറായിരുന്നു കെ.ആർ. രമേശ്കുമാർ.