കേരള-കര്‍ണാടക അതിര്‍ത്തി തുറക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ
കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ
ബംഗളുരു: കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കേരള-കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.സി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്.കാസര്‍കോട്ടെ സ്ഥിതി അതീവഗുരുതരമാണ്. അതിര്‍ത്തി തുറക്കുന്നത് കര്‍ഡണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.അതിര്‍ത്തി കടന്നുവരുന്നവര്‍ക്ക് ആര്‍ക്കൊക്കെ കൊറോണ ഉണ്ടെന്നും ഇല്ലെന്നും കണ്ടെത്താനുള്ള സാഹചര്യമില്ല. കര്‍ണാടകത്തിന് അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
അതേസമയം, കേരളത്തിലെ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് മംഗളൂരുവിലെ പ്രമുഖ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് നല്‍കിയ ഉത്തരവ് ദക്ഷിണ കന്നഡ ആരോഗ്യവിഭാഗം പിന്‍വലിച്ചിരുന്നു.എന്നാല്‍, കര്‍ണാടകയിലേക്കുള്ള മുഴുവന്‍ അതിര്‍ത്തികളും അടച്ചതിനാല്‍ പുതിയ ഉത്തരവ് കാസര്‍കോട് ജില്ലയില്‍ നിന്നുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഉപകാരപ്പെടില്ല.കഴിഞ്ഞ ദിവസമാണ് മംഗളൂരുവിലെ ഏഴു മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കും സുള്ള്യയിലെ മെഡിക്കല്‍ കോളജിനും ദക്ഷിണ കന്നഡ ആരോഗ്യ, കുടുംബക്ഷേമ ഓഫിസര്‍ ഉത്തരവ് നല്‍കിയത്. ഈ ഓഫിസര്‍ തന്നെയാണ് ഉത്തരവ് പിന്‍വലിച്ചെന്ന് വ്യക്തമാക്കി ആശുപത്രികള്‍ക്ക് വീണ്ടും കത്തുനല്‍കിയത്. ദക്ഷിണ കന്നഡ ആരോഗ്യവിഭാഗത്തിന്റെ ഉത്തരവ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.