കർണാടക മന്ത്രിയെ പൊലീസ് വിട്ടയച്ചു; എംഎൽഎമാരെ കാണാതെ മടങ്ങില്ലെന്ന് ഡി.കെ ശിവകുമാർ

രാവിലെ മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ എംഎൽഎമാരുടെ പരാതിയെ തുടർന്ന് പൊലീസ് ഹോട്ടലിന് പുറത്തു തടഞ്ഞിരുന്നു .തുടർന്ന് നിരോധനാജ്ഞ ലംഘിച്ച് ധർണ നടത്തിയതിന് ഉച്ചയോടെ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

0

മുംബൈ :കർണാടകയിൽ ഭരണ പ്രതിസന്ധി സൃഷ്ടിച്ചു മുങ്ങിയ വിമത എംഎൽഎമാരെ കാണാനെത്തി മുംബൈപോലീസ് അറസ്റ്റ് ചെയ്ത കർണാടക മന്ത്രി ഡി.കെ ശിവകുമാറിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും പൊലീസ് വിട്ടയച്ചു. രാവിലെ മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ എംഎൽഎമാരുടെ പരാതിയെ തുടർന്ന് പൊലീസ് ഹോട്ടലിന് പുറത്തു തടഞ്ഞിരുന്നു .തുടർന്ന് നിരോധനാജ്ഞ ലംഘിച്ച് ധർണ നടത്തിയതിന് ഉച്ചയോടെ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ താൻ എംഎൽഎമാരെ കാണാതെ മുംബൈയിൽ നിന്ന് മടങ്ങില്ലെന്ന് ഡി.കെ ശിവകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. എല്ലാ എംഎൽഎമാരും തിരിച്ചുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കർണാടക സർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

You might also like

-