കോൺഗ്രസ്സിൽ പതിവ് തമ്മിലടി .കർണാടകയിൽ ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം

0

ബംഗളുരു :ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ലിംഗായത് എംഎൽഎമാർ സമ്മർദം ശക്തമാക്കിയതാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്

കർണാടകയിൽ ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ലിംഗായത് എംഎൽഎമാർ സമ്മർദം ശക്തമാക്കിയതാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈകമാൻഡ് കൈക്കൊള്ളുമെന്ന് ഡി കെ ശിവകുമാർ അറിയിച്ചു.

മുഖ്യമന്ത്രി വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ആളായതിനാൽ ഉപമുഖ്യമന്ത്രി ലിംഗായത് സമുദായത്തിൽപെട്ട ആളായിരിക്കണം എന്നാവശ്യപ്പെട്ട് അഖില ഭാരത വീരശൈവ മഹാസഭ കഴിഞ്ഞ ദിവസം നിയുക്ത മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലിംഗായത്തുകൾക്ക് അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ട് ലിംഗായത് വിഭാഗത്തിൽ പെട്ട കോൺഗ്രസ് എംഎൽഎമാർ സമ്മർദ്ദം ശക്തമാക്കിയത്. ഇതോടെ കെപിസിസി പ്രസിഡന്റ് ജി പരമേശ്വരയെ ഉപമുഖ്യന്ത്രിയായി പ്രഖ്യാപിക്കുന്നത് തല്‍ക്കാലം മാറ്റിവെച്ചിരിക്കുകയാണ്.

വിശ്വാസ വോട്ടെടുപ്പ് കഴിയും മുൻപ് ഉപമുഖ്യമന്ത്രി, മന്ത്രി സ്ഥാനങ്ങൾ പ്രഖ്യാപിച്ച് ഭിന്നത രൂക്ഷമാക്കേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനം. വിശ്വാസ വോട്ടെടുപ്പ് ജയിക്കലാണ് പാർട്ടിക്ക് ഇപ്പോൾ പ്രധാനമെന്നും ബാക്കി കാര്യങ്ങളിൽ ഹൈകമാൻഡ് പിന്നീട് തീരുമാനമെടുക്കുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.

അതിനിടെ നിയുക്ത മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഉച്ചക്ക് ശേഷം ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസും ജെഡിഎസും തമ്മിൽ മന്ത്രി സ്ഥാനങ്ങൾ വീതം വെക്കുന്ന കാര്യത്തിലും വകുപ്പുകളുടെ കാര്യത്തിലും ചർച്ചയിൽ ധാരണയാകുമെന്നാണ് കരുതുന്നത്. വൈകിട്ട് 4ന് സോണിയ ഗാന്ധിയെയും കുമാരസ്വാമി കാണും

You might also like

-