കോവിഡിൽ റെക്കോഡുകൾ അടച്ചു യുദ്ധഭീതിപടർത്തി കർണാടക സഹായം പ്രധാനമന്ത്രിയോട്സഹായം അഭ്യർത്ഥിച്ച് കേരളാമുഖ്യമന്ത്രി
വഴി മദ്ധ്യേ അകപ്പെട്ട കേരളത്തിൽനിന്നുള്ള നിരവധി പേരെ കർണാടക പോലീസ് തല്ലിച്ചതച്ചു . നിരവധി പേര് ഭീതിയിൽ കർണാടകയിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്
കണ്ണൂർ :തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനൽകിയ കാര്യവും കത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണിത്. ദേശീയവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടുകൂടി കേരളത്തിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനൽകിയിരുന്നു. അതുകൊണ്ട് അടിയന്തരമായി ഈ കാര്യത്തിൽ ഇടപെടുകയും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കത്തിനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.രണ്ടു ദിവസമായി റോഡിൽ മണ്ണിട്ട് ഗതാഗത
കർണാടക തടസ്സപെടുത്തിയതിനാൽ ഈ റൂട്ടിൽ ഗതാഗതം പൂർണമായി തടസ്സപെട്ടു വഴി മദ്ധ്യേ അകപ്പെട്ട കേരളത്തിൽനിന്നുള്ള നിരവധി പേരെ കർണാടക പോലീസ് തല്ലിച്ചതച്ചു . നിരവധി പേര് ഭീതിയിൽ കർണാടകയിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട് മുത്തങ്ങ മാക്കൂട്ടം അതിര്‍ത്തികളില്‍ 150ല്‍ ഏറെ ലോറികള്‍ കുടുങ്ങിയിട്ടുണ്ട് . മാക്കൂട്ടം തുറക്കില്ലെന്ന് കര്‍ണാട.