ഭരണ പ്രതിസന്ധിക്കിടെ കർണാടകയിൽ നിയമസഭാസമ്മേളനം

രാമലിംഗ റെഡ്ഢി ഉൾപ്പെടെ ബംഗളുരുവിൽ തന്നെയുള്ള വിമത എം എൽ എമാർ പങ്കെടുക്കുന്ന കാര്യവും സംശയമാണ്. എം എൽ എമാരുടെ രാജിയിൽ തീരുമാനം ഉടൻ ഇല്ലെന്നു സ്പീക്കർ വ്യക്തമാക്കിക്കഴിഞ്ഞു. അയോഗ്യത ശുപാർശയിലും കൂടുതൽ തെളിവുകൾ വേണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്

0

ബെംഗളൂരു: വിമത എം എൽ എ മാരുടെ രാജിക്കിടെ കർണാടക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കലാണ് ഇന്നത്തെ അജണ്ട. രാജി നൽകി മുംബൈയിലേക്ക് പോയ വിമത എം എൽ എമാരുടെ അസാന്നിധ്യം സഭയിൽ സർക്കാരിന് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ . രാമലിംഗ റെഡ്ഢി ഉൾപ്പെടെ ബംഗളുരുവിൽ തന്നെയുള്ള വിമത എം എൽ എമാർ പങ്കെടുക്കുന്ന കാര്യവും സംശയമാണ്. എം എൽ എമാരുടെ രാജിയിൽ തീരുമാനം ഉടൻ ഇല്ലെന്നു സ്പീക്കർ വ്യക്തമാക്കിക്കഴിഞ്ഞു. അയോഗ്യത ശുപാർശയിലും കൂടുതൽ തെളിവുകൾ വേണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.

ഭൂരിപക്ഷമില്ലാത്ത സർക്കാരുള്ളപ്പോൾ സഭ ചേരുന്നത് ചട്ടവിരുദ്ധമെന്ന് നേരത്തെ ആരോപിച്ചെങ്കിലും ബിജെപി എംഎൽഎമാർ ഇന്ന് സഭയിലെത്തും. പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്. സുപ്രീം കോടതി ഉത്തരവ് വന്നശേഷമാവും ബിജെപിയുടെ കൂടുതൽ നീക്കങ്ങൾ. തിങ്കളാഴ്ച ധനകാര്യ ബില്ല് മേശപ്പുറത്ത് വെക്കും. ബിജെപി വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നാണ് സൂചന.

You might also like

-