നാല് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി കര്‍ണാടക.
കേരളം ഉൾപ്പടെ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഈ മാസം 31 വരെ കർണാടകയിലേക്ക് പ്രവേശിപ്പിക്കില്ല.
ബെംഗളൂരു :കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി കര്‍ണാടക. ഈ മാസം 31 വരെയാണ് വിലക്ക്. ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. നാലാംഘട്ട ലോക്ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെഡ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്.നേരത്തെ ഈ നാല് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി പ്രവേശന വിലക്കേര്‍പ്പെടുത്തുകയായിരുന്നു. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ ക്വാറന്റൈന്‍ ചെയ്യും. സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പരം ധാരണയോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.ഞായറാഴ്ചകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ച് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും യെദ്യൂരപ്പ അറിയിച്ചു. കണ്ടെയിൻമെന്റ് സോണുകളിൽ കർശനമായ ലോക്ക്ഡൗൺ ആയിരിക്കും. വൈറസ് വ്യാപന മേഖലയല്ലാത്ത പ്രദേശങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങളും അനുവദിക്കും
അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ച് ഞായറാഴ്ചകളില്‍ പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും യെദ്യൂരപ്പ അറിയിച്ചു. കണ്ടെയിന്‍മെന്റ് കര്‍ശമനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും മറ്റിടങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളും അനുവദിക്കും. സംസ്ഥാനത്തിനകത്ത് ഓടുന്ന എല്ലാ ട്രെയിനുകളും അനുവദിക്കും.