ആത്മനിർഭർ പാക്കേജ് കബളിപ്പിക്കലെന്ന് രമേശ് ചെന്നിത്തല…ബാറുകളിൽ ചില്ലറ മദ്യ വിൽപ്പന അനുവദിക്കുന്നത് അഴിമതി

ബാറുകള്‍ വഴി മദ്യം വില്‍ക്കാനുള്ള തീരുമാനത്തിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട 20 ശതമാനം കമ്മീഷന്‍ തുകയാണ് നഷ്ടമാകുന്നത്. ബാർ നടത്തിപ്പുകാർക്കാണ് ഇനി ഈ തുക ലഭിക്കാന്‍ പോകുന്നത്. കൊവിഡിന്‍റെ മറവില്‍ തിടുക്കപ്പെട്ട് നടപ്പിലാക്കിയ തീരുമാനത്തിന് പിന്നില്‍ അഴിമതിയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല

0

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ പാക്കേജ് കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുകയാണ്.പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നത് രാജ്യസുരക്ഷയെ ബാധിക്കും. കേന്ദ്ര പാക്കേജ് സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തികേന്ദ്ര പാക്കേജിൽ കർഷകരെ പൂർണമായും തഴഞ്ഞു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കൂട്ടിയത് സ്വാഗതാർഹമാണെങ്കിലും വ്യവസ്ഥകൾ വച്ചത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ബാറുകളിൽ ചില്ലറ മദ്യ വിൽപ്പന അനുവദിക്കുന്നത് അഴിമതിയാണ്. ബുധനാഴ്ച മദ്യശാലകൾ തുറക്കുമ്പോൾ ആരോഗ്യ വിദഗ്ധർ നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി നടപ്പിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബാറുകള്‍ വഴി മദ്യം വില്‍ക്കാനുള്ള തീരുമാനത്തിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട 20 ശതമാനം കമ്മീഷന്‍ തുകയാണ് നഷ്ടമാകുന്നത്. ബാർ നടത്തിപ്പുകാർക്കാണ് ഇനി ഈ തുക ലഭിക്കാന്‍ പോകുന്നത്. കൊവിഡിന്‍റെ മറവില്‍ തിടുക്കപ്പെട്ട് നടപ്പിലാക്കിയ തീരുമാനത്തിന് പിന്നില്‍ അഴിമതിയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിൽ കാലാവധി സംബന്ധിച്ച് വ്യക്തതയില്ല.
കൊവിഡിന്‍റെ മറവിൽ നടത്തുന്ന ഇത്തരം അഴിമതികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്നത് സർക്കാർ മനസിലാക്കണം. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്

You might also like

-