കർണാടക അതിർത്തിയടച്ചു കാസർഗോഡ്: അതിർത്തിയിൽ വിദഗ്ധ ചികിത്സ കിട്ടാതെ ഇന്ന് രണ്ടുപേർ കൂടി മരിച്ചു
കർണ്ണാടക അതിർത്തിയോട് ചേർന്നുള്ള മേഖലയിൽ വിദഗ്ധചികിത്സ കിട്ടാതെയുള്ള മരണം ഒൻപതായി.രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹൊസങ്കടി, തുമിനാട് മേഖലയിൽ നിന്നുള്ള രണ്ടുപേർ ഇന്ന് മരണപ്പെട്ടത്. ഇരുവരും ഹൃദ്രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മരണപ്പെട്ടത്
കാസർകോട് :കാസർഗോഡ്: അതിർത്തിയിൽ വിദഗ്ധ ചികിത്സ കിട്ടാതെ ഇന്ന് രണ്ടുപേർ കൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പ, തുമിനാട് സ്വദേശി യുസഫ് എന്നിവരാണ് ഇന്ന് മരിച്ചത്. ഇതോടെ കർണ്ണാടക അതിർത്തിയോട് ചേർന്നുള്ള മേഖലയിൽ വിദഗ്ധചികിത്സ കിട്ടാതെയുള്ള മരണം ഒൻപതായി.രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹൊസങ്കടി, തുമിനാട് മേഖലയിൽ നിന്നുള്ള രണ്ടുപേർ ഇന്ന് മരണപ്പെട്ടത്. ഇരുവരും ഹൃദ്രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മരണപ്പെട്ടത്.
ഹൊസങ്കടി സ്വദേശിയായ രുദ്രപ്പ മേസ്ത്രി രണ്ടു വർഷമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ഇന്ന് രാവിലെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ തലപ്പാടിയിൽ വെച്ച് രുദ്രപ്പ മേസ്ത്രിയുമായി പോയ വാഹനം കർണാടക പൊലീസ് തിരിച്ചുവിട്ടു. തുടർന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ രുദ്രപ്പ മേസ്ത്രിയുടെ മരണം സംഭവിച്ചു.