ഇന്ന് കർക്കിടക വാവ്! വീടുകളിൽ ബലിതർപ്പണം

ക്ഷേത്രത്തിലെത്തി പിതൃനമസ്‌കാരവും നടത്താം. ബലിതർപ്പണ സൗകര്യമുള്ള മിക്ക ക്ഷേത്രങ്ങളിലും പിതൃനമസ്‌കാരം നടത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

0

കൊച്ചി : ഇന്ന് കർക്കിടക വാവ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ബലിതർപ്പണ ചടങ്ങുകൾക്ക് അനുമതിയില്ല. വിവിധ ദേവസ്വം ബോർഡുകൾ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.വീടുകളിൽ ബലിതർപ്പണം നടത്തിയ ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രദർശനം നടത്താനാണ് ഭക്തർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ക്ഷേത്രത്തിലെത്തി പിതൃനമസ്‌കാരവും നടത്താം. ബലിതർപ്പണ സൗകര്യമുള്ള മിക്ക ക്ഷേത്രങ്ങളിലും പിതൃനമസ്‌കാരം നടത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ബലിതർപ്പണ ചടങ്ങുകൾക്ക് പ്രശസ്തമായ ആലുവ ശിവ ക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ ഓൺലൈൻ വഴിപാടുകൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആലുവ അദ്വൈതാശ്രമത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനത്തിന് അവസരം നൽകും. പരികർമികളിൽ പലരും ഭക്തർക്കായി ഓൺലൈൻ ബലിതർപ്പണ സൗകര്യവും ഒരുക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും ഭക്തർ വീടുകളിലാണ് ബലിതർപ്പണം നടത്തിയത്.

You might also like

-