കരിപ്പൂർ വിമാന അപകടം അന്വേഷിക്കാന്‍ അഞ്ചംഗ സമിതി

അഞ്ച് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നൽകി.

0

ഡൽഹി :കരിപ്പൂർ വിമാന അപകടം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ക്യാപ്റ്റന്‍ എസ്.എസ്. ചഹറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അഞ്ച് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നൽകി. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആണ് സമിതിയെ നിയോഗിച്ചത്.

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മഴക്കാലത്ത് വലിയ വിമാനം ഇറങ്ങുന്നത് തടഞ്ഞു കൊണ്ട് ഡിജിസിഎ ഉത്തരവിട്ടത്. ഈ മാസം ഏഴിനാണ് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട് പൈലറ്റും യാത്രക്കാരുമടക്കം 18 യാത്രക്കാർ മരിച്ചത്. റൺവെ നവീകരണത്തിന്റെ പേരിൽ ഏറെക്കാലം വലിയ വിമാനങ്ങൾക്ക് വിലക്കുണ്ടായിരുന്ന കരിപ്പൂരിൽ 2018 ഡിസംബറിലാണ് വീണ്ടും വലിയ വിമാനങ്ങൾ സർവീസ് ആരംഭിച്ചത്. അപകടത്തെത്തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്

You might also like

-