രാജ്യം കാര്‍ഗില്‍ വിജയത്തിന്റെ ധീര സ്മരണയില്‍ ഇന്ന് 21-ാം വാര്‍ഷികം
21-ാം വാര്‍ഷികമാണ് ഇന്ത്യന്‍ ജനത ആഘോഷിക്കുന്നത്. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ വിളിച്ചറിയിച്ച സന്ദര്‍ഭമായിരുന്നു കാര്‍ഗില്‍ യുദ്ധവും അതിന്‍റെ പരിസമാപ്തിയും യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിക്കും
ഡല്‍ഹി: കാര്‍ഗിലില്‍ ഇന്ത്യന്‍ സേന പാക് സൈന്യത്തിനെതിരെ നടത്തിയ പോരാട്ട വിജയത്തിന്റെ സ്മരണ രാജ്യം ഇന്ന് പുതുക്കുന്നു. 21-ാം വാര്‍ഷികമാണ് ഇന്ത്യന്‍ ജനത ആഘോഷിക്കുന്നത്. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ വിളിച്ചറിയിച്ച സന്ദര്‍ഭമായിരുന്നു കാര്‍ഗില്‍ യുദ്ധവും അതിന്‍റെ പരിസമാപ്തിയും യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിക്കും ന്യൂഡല്‍ഹിയില്‍ ദേശീയ സൈനിക സ്മാരകത്തിലും മറ്റ് വിജയസ്മാരകങ്ങളിലും ചടങ്ങുകള്‍ നടക്കും.
1999 മെയില്‍ പാകിസ്താനില്‍ നിന്ന് ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുത്തത്. മുസ്കോയിലെ സുലു താഴ്വരയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരരെ തുരത്താന്‍ രണ്ട് ലക്ഷത്തോളം സൈനികരെ അണിനിരത്തിയാണ് യുദ്ധത്തിന് തയ്യാറായത്. ഭീകരര്‍ക്ക് പാകിസ്താന്‍ സൈന്യത്തിന്‍റെ പിന്തുണയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിതോടെ പാകിസ്താന്‍ പരാജയ ഭീതിയിലായി. അമേരിക്കയോട് സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അന്നത്തെ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ സഹായം നിരസിച്ചു. ഇതോടെ പാകിസ്താന്‍ പരാജയം മണത്തു.
ഇരു രാജ്യങ്ങളും ആണവ ശക്തിയായതിന് ശേഷമുളള യുദ്ധത്തെ ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് കണ്ടത്. എന്നാല്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പാകിസ്താന്‍ പരാജയം സമ്മതിച്ചതോടെ 1999 ജൂലൈ 26ന് കാര്‍ഗില്‍ യുദ്ധത്തില്‍ വിജയിച്ചതായി രാജ്യം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.അവരുടെ ധീരസ്മരണക്ക് മുന്നില്‍ രാജയത്തിന്റെ പ്രണാമം !