ത്രിപുര മുന്‍ മന്ത്രിയുമായിരുന്ന ബാദല്‍ ചൗധരിയുടെ അറസ്റ്റിനെതിരെ സിപിഐഎം

ഫ്ലൈ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട 225 കോടി രൂപയുടെ അഴിമതി കേസിലാണ് ബാദല്‍ ചൌധരിയെ അറസ്റ്റ് ചെയ്തത്. 638 കോടി രൂപയുടെ പദ്ധതിയില്‍ 225 കോടി അധികമായി ചെലവിട്ടുവെന്നതാണ് ബി.ജെ.പിയുടെ ആരോപണം

0

ഡൽഹി :സിപിഐഎം സിസി അംഗവും ത്രിപുര മുന്‍ മന്ത്രിയുമായിരുന്ന ബാദല്‍ ചൗധരിയുടെ അറസ്റ്റിനെതിരെ സിപിഐഎം രംഗത്തെത്തി.
സിപിഐഎമ്മിനെതിരെയുള്ള ബിജെപി വേട്ടയാടലാണ് അറസ്റ്റിനു പിന്നിലെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു.അത്യാസന്ന നിലയില്‍ ആശുപത്രില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അറസ്റ്റ് ചെയ്ത നടപടി മനുഷ്യത്വ രഹിതമെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പ്രകാശ് കാരാട്ട് ദില്ലിയില്‍ പറഞ്ഞു.

ഫ്ലൈ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട 225 കോടി രൂപയുടെ അഴിമതി കേസിലാണ് ബാദല്‍ ചൌധരിയെ അറസ്റ്റ് ചെയ്തത്. 638 കോടി രൂപയുടെ പദ്ധതിയില്‍ 225 കോടി അധികമായി ചെലവിട്ടുവെന്നതാണ് ബി.ജെ.പിയുടെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് ഇപ്പോള്‍ ബാദല്‍ ചൌധരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വിജിലന്‍സ് അന്വേഷണത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ ഹൃദ്രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോഴാണ് ബാദല്‍ ചൌധരിയുടെ അറസ്റ്റ് ത്രിപുര പോലീസ് രേഖപ്പെടുത്തിയത്. പോലീസ് നടപടി മനുഷ്യത്വരഹിതമാണെന്നും സി.പി.എമ്മിനെതിരായ ബി.ജെ.പിയുടെ രാഷ്ട്രീയമായ വേട്ടയാടലാണെന്നും പ്രകാശ് കാരാട്ട് വിമര്‍ശിച്ചു.

ത്ര‌ിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സി.പി.എം ത്രിപുര സെക്രട്ടറി ഗൌതം ദാസ് എന്നിവര്‍ ബാദല്‍ ചൌധരിയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ സുനില്‍ ഭൌമിക്കിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബാദലിനെ അറസ്റ്റ് ചെയ്യാത്തതില്‍ ത്രിപുര വെസ്റ്റ് പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 8 ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സസ്പെന്‍റ് ചെയ്യുകയുണ്ടായി.

You might also like

-