കരമന കൂടത്തിൽ ദൂരൂഹ മരണം: വിൽപത്രമുണ്ടാക്കി കോടികളുടെ സ്വത്തുക്കൾ കാര്യസ്ഥൻ;തട്ടിയെടുത്തു

കാര്യസ്ഥൻ രവീന്ദ്രനായരുടെ പേരിൽ മാത്രം.എഴുതിപിടിപ്പിച്ച വില്പത്രത്തിന്റെ കോപ്പി പുറത്തുവന്നു വിൽപ്പത്ര പ്രകാരം കുടത്തിൽ കുടുംബത്തിന്റെ മുഴുവൻ സ്വത്തുക്കളുടെയും അവകാശി കാര്യസ്ഥൻ മാത്രമാണ്

0

തിരുവനന്തപുരം : കോടികൾ വിലമതിക്കുന്ന കൂടത്തിൽ കുടുംബത്തിന്റെ സ്വത്തുക്കൾ കാര്യസ്ഥൻ രവീന്ദ്രനായരുടെ പേരിൽ മാത്രം.എഴുതിപിടിപ്പിച്ച വില്പത്രത്തിന്റെ കോപ്പി പുറത്തുവന്നു വിൽപ്പത്ര പ്രകാരം കുടത്തിൽ കുടുംബത്തിന്റെ മുഴുവൻ സ്വത്തുക്കളുടെയും അവകാശി കാര്യസ്ഥൻ മാത്രമാണ് ,സ്വത്തിന്റെ യഥാർഥ അവകാശി ജയമാധവൻ മരിക്കുന്നതിനു ഒരു വര്ഷം മുൻപ് തയാറാക്കിയതാണ് വിൽപത്രം . താൻ ശാരീരികമായും മാനസികമായും തളർന്നെന്ന് ജയമാധവൻ വിൽപ്പത്രത്തിൽ പറഞ്ഞിരുന്നു. ദുരൂഹ മരണങ്ങളിലെ നിർണായക തെളിവാണ് വിൽപ്പത്രം.അതേസമയം വിൽപത്രത്തിന്റെ ഉള്ളടക്കം അറിയില്ലായിരുന്നെന്ന്  വിൽപത്രത്തിൽ ഒപ്പിട്ട സാക്ഷി അനിൽകുമാർ പറഞ്ഞു . രവീന്ദ്രൻനായരുമായുള്ള സൗഹൃദത്തിന്റെ അദ്ദേഹം നിര്ബന്ധിച്ചതുകൊണ്ടാണ് പേരിലാണ് ഒപ്പിട്ടത്. ഇത്രയും പ്രശ്നമാകുമെന്ന് അറിയില്ലായിരുന്നു എന്നും അനിൽകുമാർ പറഞ്ഞു.ജയമാധവന്റെ പേരിൽ തയ്യാറാക്കിയ വിൽപത്രം വ്യാജമാണെന്ന ക്രൈംബ്രാഞ്ച് അന്വേഷണം ശരി വയ്ക്കുന്നതാണ് ജോലിക്കാരി ലീലയുടെ മൊഴിയും. തനിക്ക് എഴുത്തും വായനയും അറിയില്ല. വിൽപത്രം തയ്യാറാക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് 23.5 ലക്ഷം രൂപ ജയമാധവന്റെ സാന്നിധ്യത്തിൽ രവീന്ദ്രൻ നായർ നൽകിയെന്നും ലീല വ്യക്തമാക്കി.കോടികളുടെ സ്വത്തു കൈക്കലാക്കാൻ കാര്യസ്ഥൻ ബോധപൂർവം നടത്തിയ കൊലപാതകങ്ങളാകാം ഇതെന്ന് സംശയിക്കുന്നതായി പരാതിക്കാർ പറഞ്ഞു

2016 ഫെബ്രുവരി 15 നാണ് വിൽപത്രം തയ്യാറാക്കിയിരിക്കുന്നത്. അവിവാഹിതനായ താൻ മാനസികമായി ക്ഷീണിച്ചു വരികയാണെന്നും സ്വത്തുക്കൾ തന്നെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന രവീന്ദ്രൻ നായർക്കാണെന്നും ജയമാധവൻ നായർ വിൽപത്രത്തിൽ പറയുന്നു. കുടുംബവീടായ ഉമാമന്ദിരം സ്ഥിതി ചെയ്യുന്ന 80 സെന്റ് സ്ഥലത്തിൽ 33.5 സെന്റും മണക്കാട് വില്ലേജിൽ 33 സെന്റ് സ്ഥലവും, ഇത് കൂടാതെ 36 സെന്റ് സ്ഥലവുമാണ് രവീന്ദ്രൻ നായർക്ക് എഴുതി നൽകിയിരിക്കുന്നത്. പോക്കുവരവ് ചെയ്യുന്നതിനും ക്രയവിക്രയം നടത്തുന്നതിനും രവീന്ദ്രൻ നായർക്ക് അനുമതി നൽകുന്നുണ്ട്. മരണശേഷം വിൽപത്രത്തിൽ ഉൾപ്പെടുത്താൻ വിട്ടുപോയ വസ്തുക്കളോ ബാങ്ക് നിക്ഷേപങ്ങളോ ഉണ്ടെങ്കിൽ അതും രവീന്ദ്രൻ നായർക്കാണെന്നും വിൽപത്രത്തിൽ പറയുന്നു. മരണാനന്തര ചെലവ് വഹിക്കണമെന്ന കാര്യവും ജയമാധവൻ വിൽപത്രത്തിൽ കൂട്ടിച്ചേർത്തിരുന്നു.

കരമനയിലെ ദുരൂഹ മരണങ്ങളിലും സ്വത്ത് തട്ടിപ്പിലും അന്വേഷണം പൊലീസ് ഊർജിതമാക്കി. മുൻ കാര്യസ്ഥനായ സഹദേവൻ ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി മൊഴിയെടുത്തു. മരണങ്ങളിൽ ദുരൂഹതയില്ലെന്ന് സഹദേവനും ജോലിക്കാരി ലീലയും പൊലീസിന് മൊഴി നൽകി. കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചനയുണ്ട്.

2018 സെപ്റ്റംബർ അഞ്ചിന് ജില്ലാ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ തന്നെ മരണങ്ങളിലും സ്വത്ത് തട്ടിപ്പിലും ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൂടത്തായി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബന്ധുവായ പ്രസന്നകുമാരിയമ്മ പരാതി നൽകിയതോടെയാണ് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. പൊലീസ് അന്വേഷണം ഊർജിതമാക്കി.

You might also like

-