കരമനയിലെകൊലപാതക പരമ്പര സ്വത്ത് തട്ടിയെടുക്കാന്‍ കാര്യസ്ഥര്‍കാര്യസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്

1991ല്‍ ആദ്യം മരിക്കുന്നത് ഗോപിനാഥന്‍ നായരുടെ മകള്‍ ജയശ്രീ 1993ല്‍ ഗോപിനാഥന്‍ നായരുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ 1998ല്‍ ഗോപിനാഥന്‍ നായര്‍ 2000ല്‍ സുമുഖിയമ്മ - ഗോപിനാഥന്‍ നായരുടെ ഭാര്യ 2012ല്‍ ഗോപിനാഥന്‍ നായരുടെ മകന്‍ ജയപ്രകാശ് 2017ല്‍ ഗോപിനാഥന്‍ നായരുടെ സഹോദര പുത്രന്‍ ജയമാധവന്‍ അന്വേഷണം തുടങ്ങിയത് 2018ല്‍

0

<>അന്വേഷണം തുടങ്ങിയത് 2018ല്‍

<>അനില്‍ കുമാറെന്ന സമീപവാസി നല്‍കിയ പരാതിയിലാണ് അന്വേഷണം

അനധികൃതമായി സ്വത്ത് കയ്യേറിയെന്ന പരാതിയിലാണ് അന്വേഷണം

<>തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്

<>ഇപ്പോള്‍ ദുരൂഹത സംശയിക്കുന്നത് രണ്ട് മരണങ്ങളില്‍

<>ജയമാധവന്‍, ജയപ്രകാശ് എന്നിവരുടെ മരണത്തില്‍ ദുരൂഹത

<>ജയപ്രകാശന്‍ രക്തം ഛര്‍ദിച്ചാണ് മരിച്ചത്

<>ജയമാധവന്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 

തിരുവനന്തപുരം:ഒരു കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കരമന കാലടി ഗോപിനാഥന്‍ പിള്ളയുടേയും കുടുംബത്തിന്‍റെ മരണത്തിലാണ് കേസെടുത്തത്. കുടുംബത്തിലെ ഏഴ് പേരാണ് 15 വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സ്വത്ത് തട്ടിയെടുക്കാന്‍ കാര്യസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഡി.ജി.പിലോക്‌നാഥ്‌ ബെഹ്റ പറഞ്ഞു.

ഗോപിനാഥന്‍ പിള്ളയുടെ കോടികൾ വരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തികൊലനടത്തിയത് കാര്യസ്ഥന്‍മാരായ രവീന്ദ്രന്‍ നായരും സഹദേവനും ചേര്‍ന്നാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹതയുണ്ട്. കുടുംബത്തിലെ ഏറ്റവും അവസാന അവകാശിയായ ജയമാധവനെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുത്തു. സ്വത്ത് തട്ടിയെടുത്തതില്‍ പ്രതികൾ കോടതിയേയും തെറ്റിദ്ധരിപ്പിച്ചു.മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവനെ കബളിപ്പിക്കാന്‍ ഗൂഢാലോചന നടത്തി. മാധവന്‍ എഴുതി കൊടുത്ത വില്‍പത്രം വ്യാജമാണ്. വില്‍പത്രത്തിലുള്ള സാക്ഷികള്‍ക്ക് ഉള്ളടക്കം അറിയില്ലായിരുന്നു. സാക്ഷികളില്‍ ഒരാളായ ജോലിക്കാരി ലീലക്ക് എഴുത്തും വായനയും അറിയില്ല. മറ്റൊരു സാക്ഷിയായ അനില്‍ കുമാറിനും ഉള്ളടക്കമറിയില്ലായിരുന്നു എന്നിങ്ങനെയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്.

You might also like

-