ആലപ്പുഴയിലെ കാപ്പികോ റിസോര്‍ട്ട് പൊളിക്കണം സുപ്രിമേ കോടതി
റിസോർട്ട് പൊളിക്കാനുള്ള ഹൈക്കോടതി വിധിക്ക് എതിരെ കാപ്പിക്കോ നൽകിയ ഹരജിയിലാണ് ഉത്തരവ്. 2013ലായിരുന്നു ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ 6 വർഷം കഴിഞ്ഞാണ് തീരുമാനം ഉണ്ടാകുന്നത്
ഡൽഹി :തീരദേശ പരിപാലന നിയമം ലംഘിച്ച കാപ്പികോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. വേമ്പനാട്ട് കായലിന് സമീപമാണ് കാപ്പികോ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.റിസോർട്ട് പൊളിക്കാനുള്ള ഹൈക്കോടതി വിധിക്ക് എതിരെ കാപ്പിക്കോ നൽകിയ ഹരജിയിലാണ് ഉത്തരവ്. 2013ലായിരുന്നു ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ 6 വർഷം കഴിഞ്ഞാണ് തീരുമാനം ഉണ്ടാകുന്നത്. അപ്പീല്‍ വിശദമായി പരിശോധിക്കും വരെ തല്‍സ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടിരുന്നതിനാൽ പൊളിക്കൽ നടപടി നിർത്തി വച്ചിരിക്കുകയായിരുന്നു
മരടിലെ കെട്ടിടങ്ങളും കാപികോയും തീരദേശ പരിപാലന നിയമം ലംഘിച്ചാണ് പണിതത്. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം- പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആ റിപ്പോര്‍ട്ടിലാണ് കാപികോ, വാമികോ റിസോര്‍ട്ടുകളുടെ അനധികൃത നിർമാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതിൽ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് 2018ല്‍ കേരള ഹൈക്കോടതി കാപികോ വാമികോ റിസോര്‍ട്ടുകൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.
കാപികോ റിസോര്‍ട്ട് പൊളിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയും സ്വീകരിച്ച നിലപാട്. വേമ്പനാട്ട് കായല്‍ അതി പരിസ്ഥിതി ദുര്‍ബല തീരദേശ മേഖലയാണെന്ന് 2011ലെ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയന്തുരുത്തില്‍ പരാതിക്കാര്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.