സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റ് യു പി സർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്

കെ.യു.ഡബ്ല്യു.ജെ നേരത്തെ നൽകിയ ഹേബിയസ് കോ൪പസ് ഹരജി പരിഗണിച്ച സുപ്രീംകോടതി, ആവശ്യമെങ്കിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു

0

ഡൽഹി :മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റ് ചോദ്യംചെയ്ത് കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാറിന് നോട്ടീസ് അയച്ചു. എഫ്ഐആറിൽ സിദ്ദിഖ് കാപ്പനെതിരായ ഒരു കുറ്റവുമില്ലെന്നും ജയിലിൽ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും കെ.യു.ഡബ്ല്യു.ജെ വാദിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.കെ.യു.ഡബ്ല്യു.ജെ നേരത്തെ നൽകിയ ഹേബിയസ് കോ൪പസ് ഹരജി പരിഗണിച്ച സുപ്രീംകോടതി, ആവശ്യമെങ്കിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അലഹബാദ് ഹൈകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് മഥുര കോടതിയും ജയിലധികൃതരും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് വീണ്ടും ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്.

കാപ്പന്റെ സുരക്ഷയിൽ ആശങ്കയുളവാക്കുന്ന സാഹചര്യമാണ് ജയിലിലുള്ളതെന്നും ഹരജിയിൽ വാദമുണ്ട്. യുപിയിൽ അവകാശങ്ങളെല്ലാം ഹനിക്കപ്പെടുകയാണെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു. ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ദിഖ് കാപ്പനെ കഴിഞ്ഞ മാസം അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

You might also like

-