വിദ്വേഷ പ്രസംഗംത്തിലൂടെ ഡൽഹി കലാപത്തിൽ അഹ്വാനംനൽകിയ കപിൽ മിശ്രയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം
ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് ശര്‍മ തുടങ്ങിയവരുടെ വിദ്വേഷ പ്രസംഗങ്ങളാണ് ഡല്‍ഹി കലാപത്തിലേക്ക് നയിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമുള്ള ഹരജി കോടതിയിലിരിക്കെയാണ് കേന്ദ്രം അവരില്‍ ഒരാള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നത്
ഡൽഹി :ഡല്‍ഹി കലാപത്തില്‍ ആരോപണം നേരിടുന്ന ബജെപി നേതാവിന് ‘വൈ’ കാറ്റഗറി സുരക്ഷ. ആറ് സായുധസുരക്ഷാഭടന്മാര്‍ മുഴുവന്‍ സമയം കപില്‍ മിശ്രയ്ക്ക് സുരക്ഷയൊരുക്കും. മിശ്ര ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ വിശദീകരിക്കുന്നു.ഡല്‍ഹിയില്‍ കലാപമുണ്ടാകാന്‍ കാരണം കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമാണെന്നും കേസെടുക്കണമെന്നുമുള്ള ആവശ്യം ഉയരുന്നതിനിടെയാണ് കപില്‍ മിശ്രക്ക് കേന്ദ്രം സുരക്ഷ ഒരുക്കുന്നത്. സർക്കാർ വിദ്വേഷ പ്രചാരകരെ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ആറ് സുരക്ഷാ ഉദ്യോഗസ്ഥരാണ് കപില്‍ മിശ്രക്ക് സുരക്ഷ ഒരുക്കുക. രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ മുഴുവന്‍ സമയവും കപില്‍ മിശ്രയ്‌ക്കൊപ്പമുണ്ടാകും. പുറമെ നാല് ഉദ്യോഗസ്ഥരുണ്ടാകും. ഫോണിലും വാട്‌സ് ആപ്പിലും ഇ മെയിലിലും തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്യുകയുണ്ടായി. രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും തനിക്ക് ഭീഷണിയുണ്ടെന്നാണ് കപില്‍ മിശ്ര പറഞ്ഞത്.കപില്‍ മിശ്രയുടെ അറസ്റ്റിന് പകരം കിരീട ധാരണം ആണ് നടക്കാൻ പോകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സർക്കാർ വിദ്വേഷ പ്രചാരകരെ സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ് വീർ ഷെർഗിൽ വിമര്‍ശിച്ചു. വിദ്വേഷ രാഷ്ട്രീയത്തിന്റെ ചിറകുകൾ വ്യാപിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് ശര്‍മ തുടങ്ങിയവരുടെ വിദ്വേഷ പ്രസംഗങ്ങളാണ് ഡല്‍ഹി കലാപത്തിലേക്ക് നയിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമുള്ള ഹരജി കോടതിയിലിരിക്കെയാണ് കേന്ദ്രം അവരില്‍ ഒരാള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നത്.