കണ്ണൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന ഫാറൂഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂടിയാണ് റഊഫ്

0

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റഊഫ് എന്നയാളാണ് വെട്ടേറ്റു മരിച്ചത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. നിരവധി കേസുകളില് പ്രതിയാണ് മരിച്ച റഊഫ്.

എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന ഫാറൂഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂടിയാണ് റഊഫ്. ഇയാൾ ജയിലിൽ നിന്ന് ഇറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ആക്രമണം. ഇയാളുടെ ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. ഒരു കാൽ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലാണ്. രാഷ്ട്രീയ കാരണങ്ങൾ എന്തെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. കണ്ണൂർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. റഊഫിന്‍റെ മൃതദേഹം പുലർച്ചെയോടെ മോർച്ചറിയിലേക്ക് മാറ്റും 2016 ൽ എസ് ഡി പി ഐ പ്രവർത്തകൻ ഫാറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് റൗഫ് വെട്ടേറ്റ് മരിച്ചത്.
കഞ്ചാവ്, മയക്ക് മരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട കട്ട റൗഫ്. അക്രമികൾക്കായി തിരച്ചിൽ തുടങ്ങിയതായി പോലീസ്

You might also like

-