കണ്ണൂരിലെ ജിഷ്ണു കൊലപാതകത്തില്‍ വഴിത്തിരിവ്, ബോംബ് എറിഞ്ഞത് കൊല്ലപ്പട്ട ആളിന്റെ സംഘാംഗം

കൊല്ലപ്പെട്ട ജിഷ്ണു ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത് ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്‍റെ തലയില്‍ വീണു.

0

കണ്ണൂർ | കണ്ണൂരിലെ ജിഷ്ണു കൊലപാതകത്തില്‍ വഴിത്തിരിവ് ബോംബെറിഞ്ഞത് ഏച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘാംഗമാണെന്നും പോലീസ് തിരിച്ചറിഞ്ഞു .കൊല്ലപ്പെട്ട ജിഷ്ണു ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത് ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്‍റെ തലയില്‍ വീണു. ബോംബെറിൽ ജിഷ്ണു തൽക്ഷണം മരിച്ചു. ജിഷ്ണുവിന്റെ രണ്ട് സുഹൃത്തുക്കൾക്ക് പരുക്കേറ്റു. ഇവരെ കസ്റ്റഡിയിലെടുത്തു, പ്രതികൾക്കായി അന്വേഷണം തുടങ്ങി

കല്യാണ വീട്ടിലുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. വാനിൽ എത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്ന് ദൃസാക്ഷി പറഞ്ഞു. തോട്ടടയിലെ കല്യാണ വീട്ടിൽ കഴിഞ്ഞ ദിവസം എച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘവും വരന്റെ വീടിന് സമീപത്തുള്ളവരുമായി വാക്കേറ്റം ഉണ്ടായി. ഇതിന്റെ ബാക്കിപത്രമായാണ് കല്യാണം കഴിഞ്ഞ് വരനും വധുവും വീട്ടിലെത്തുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായത്. ഇതിനിടെ ബോംബ് എറിയുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്.

ജിഷ്ണുവിന്റെ മൃതദേഹം നീക്കം ചെയ്യാൻ വൈകിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇത് നേരിയ വാക്ക് തർക്കത്തിന് കാരണമായി. ബോംബെറിന് ശേഷമുള്ള സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ജിഷ്ണുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി

You might also like

-