കണ്ണൂരിൽ ബോംബേറ് കോഴിക്കോട് ക്ഷേത്രത്തിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു സംസ്ഥാനത്ത വ്യപക ആക്രമണം

0

കണ്ണൂർ/കോഴിക്കോട് :തലശ്ശേരി കൊളശ്ശേരിയിൽ ദിനേശ് ബീഡി കമ്പനിക്ക് സമീപം ബോംബേറ് നടന്നു. എറിഞ്ഞ രണ്ട് ബോംബുകളിൽ ഒന്ന് പൊട്ടിയില്ല. ആ‍ർക്കും പരിക്കേറ്റിട്ടില്ല എന്നാണ് നിലവിലെ വിവരം. സ്ഥലത്ത് ബിജെപി, സിപിഎം പ്രവർത്തകർ സംഘടിച്ചിട്ടുണ്ട്. പൊലീസ് വൻ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂർ നഗരത്തിൽ സിപിഎം, ബിജെപി പ്രവർത്തകർ രണ്ടിടങ്ങളിലായി സംഘടിച്ചു നിൽക്കുകയാണ്. തുറന്ന് പ്രവർത്തിച്ച ഇന്ത്യൻ കോഫി ഹൗസ് അടപ്പിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ ഇത് തടഞ്ഞു. തുടർന്ന് ഇരുവിഭാഗവും സംഘടിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു. പൊലീസിന്‍റെ ശക്തമായ കാരണം ഇവിടെ സംഘർഷമുണ്ടായില്ല. കെഎസ്ആർടിസി ബസുകൾക്ക് നേരെ രാവിലെ കല്ലേറുണ്ടായതിനെ തുടർന്ന് സ‍ർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. കണ്ണൂരിൽ സംഘർഷമുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഹർത്താലിൽ അക്രമങ്ങൾ വ്യാപകമായി അരങ്ങേറിയ മിഠായിത്തെരുവിലെ ക്ഷേത്രത്തിൽ നിന്ന് ആയുധങ്ങൾ പിടികൂടി. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഇത് വിഎച്ച്പിയുടെ കാര്യാലയമായും പ്രവർത്തിക്കുന്ന ഇടമാണ്. ഇരുമ്പുദണ്ഡും വടികളും കൊടുവാളും അടക്കമുള്ള ആയുധങ്ങളാണ് ക്ഷേത്രത്തിന്‍റെ വളപ്പിൽ സൂക്ഷിച്ചിരുന്നത്.

വളപ്പിൽ ഒളിച്ചിരുന്നവരെ പിടികൂടാനെത്തിയപ്പോഴേയ്ക്ക് പലരും ചിതറിയോടി. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരും വിഎച്ച്പി പ്രവർത്തകരാണ്.കനത്ത സുരക്ഷയൊരുക്കിയിട്ടും മിഠായിത്തെരുവിൽ കടകൾ തുറക്കാനെത്തിയ വ്യാപാരികൾക്ക് നേരെ വ്യാപകമായ അക്രമമാണ് ബിജെപി ആർഎസ്എസ് ശബരിമല കർമസമിതി പ്രവർത്തകർ അഴിച്ചുവിട്ടത്. കടകൾ അടിച്ചു തകർക്കുകയും ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കുകയും ചെയ്ത പ്രവർത്തകർ മിഠായിത്തെരുവിൽ അഴിഞ്ഞാടുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ പൊലീസിന് ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നു.

ആസൂത്രണം ചെയ്ത തിരക്കഥയ്ക്കനുസരിച്ചാണ് നാടെങ്ങും കലാപം അഴിച്ചുവിടുന്നത്. സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്.തൃശൂരില്‍ ഹൃദയ ആഘാതം വന്ന രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞിട്ട് സംഘപരിവാർ ക്രൂരത. രോഗിക്കും ഡ്രൈവർക്കും ക്രൂര മർദ്ധനം. രോഗിയുമായി പോയ ആംബുലൻസ് പെരുംബിള്ളിശ്ശേരിയിൽ
ആര്‍എസ്എസ് തടഞ്ഞു.

മാള പൊയ്യ നിവാസി രാജനെ ഹൃദയാഘാദത്തെ തുടർന്ന് ഇരിങ്ങാലക്കുട ലാൽ ഹോസ്പിറ്റലിൽ നിന്ന് എലൈറ്റിലേക്കുള്ള യാത്രയാണ് തടഞ്ഞത്. രോഗിയുടെ കൂടെയുള്ളവർ നിലവിളിച്ചിട്ടും വാഹനംകടത്തിവിട്ടില്ല.സെെറണ്‍ മുഴക്കി പോയ വണ്ടിയാണ് വലിയ സംഘമായി എത്തിത്തടഞ്ഞത്. ആബുലൻസ് ഡ്രൈവറായ പൊറത്തിശ്ശേരി നിവാസി അനിൽകുമാർ അവറാനും പരിക്കേറ്റു.രോഗിയെ വലിച്ച് താഴെയിറക്കാൻ ആര്‍ എസ് എസ് ശ്രമം നടത്തി. ഡ്രൈവറെ കല്ല് കൊണ്ട് തലക്കടിക്കാൻ ശ്രമിച്ചുഇതിനിടെ രക്ഷപ്പെട്ട് ജീവനും കൊണ്ട് പോരുകയായിരുന്നെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു.സംഭവത്തിൽ ആംബുലൻസ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

കൊടുങ്ങല്ലൂരിൽ യുവാവിന് ആർ എസ് എസ് പ്രവർത്തകർ ക്രൂര മർദ്ദച്ചു.കൊടുങ്ങല്ലൂർ പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി മുഹമ്മദ് റിഷാന് ആണ് ഇരുമ്പ് വടി കൊണ്ടുള്ള മർദ്ധനം ഏറ്റത്.ഗുരുതരമായി പരുക്കേറ്റ റിഷാൻ ആശുപത്രിയിൽ ചികിത്സയിൽ ആണ്.പ്രദേശത്തെ RSS ക്വട്ടേഷൻ ടീം അംഗങ്ങളായ ജിതേഷ് ,രാഹുൽ ,അക്ഷയ്,സുമേഷ്,കണ്ണൻ എന്ന് വിളിക്കുന്ന സുബിൻ എന്നിവരും കണ്ടാൽ അറിയുന്ന 2പേരും കൂടിയാണ് മുഹമ്മദ് റിഷാന്റെകാറിനും വീടിനും നേരെ അക്രമം അഴിച്ചുവിട്ടത്.

You might also like

-