കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും;ഗോ എയർസര്‍വ്വീസ്

കുവൈത്തും അബുദാബിയും ഉൾപ്പെടെ ഏഴ് അന്താരാഷ്ട്ര റൂട്ടുകളിലേക്ക് സർവിസ് വിപുലപ്പെടുത്താനാണു ഗോ എയറിന്റെ തീരുമാനം.

0

കണ്ണൂർ :ഇന്ത്യയിലെ ബജറ്റ് വിമാനക്കമ്പനിയായ ഗോ എയർ കണ്ണൂരിൽനിന്ന്-കുവൈത്തിലേക്കും തിരിച്ചും വിമാന സർവിസ് ആരംഭിക്കുന്നു. കുവൈത്തും അബുദാബിയും ഉൾപ്പെടെ ഏഴ് അന്താരാഷ്ട്ര റൂട്ടുകളിലേക്ക് സർവിസ് വിപുലപ്പെടുത്താനാണു ഗോ എയറിന്റെ തീരുമാനം.ജൂലൈ 19 മുതലാണ് ഗോ എയർ അന്താരാഷ്ട്ര സർവിസ് വിപുലീകരിക്കുന്നത്. എന്നാൽ കണ്ണൂർ-കുവൈത്ത് സർവീസ് എന്ന് തുടങ്ങുമെന്നു വ്യക്തമാക്കിയിട്ടില്ല. കണ്ണൂരിൽനിന്ന് കുവൈത്തിലേക്ക് നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവക്കാണ് സർവിസ് ഉള്ളത്. തിങ്കൾ, ശനി ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവിസാണ് എയർ ഇന്ത്യ എക്സ്പ്രസിന് ഉള്ളത്. കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് നേരിട്ടും മടക്കം ബഹ്റൈൻ വഴിയുമാണ്. ഇൻഡിഗോ ആഴ്ചയിൽ ആറു ദിവസം കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചും നേരിട്ടുള്ള സർവിസ് നടത്തുന്നുണ്ട്. ഇതിന് പുറമെ ഗോ എയർ കൂടി വരുന്നത് കുവൈത്തിലെ വടക്കൻ മലബാറിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.

You might also like

-