കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്:രണ്ട് മൊബൈല്‍ ഫോണുകളും ഒരു സോളാര്‍ ചാര്‍ജറും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസവും ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും പിടികൂടിയിരുന്നു. ജയില്‍ പരിസരത്ത് കുഴിച്ചിട്ട നിലയില്‍ 6 ഫോണുകളാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.

0

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ റെയ്ഡില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഒരു സോളാര്‍ ചാര്‍ജറും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസവും ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും പിടികൂടിയിരുന്നു. ജയില്‍ പരിസരത്ത് കുഴിച്ചിട്ട നിലയില്‍ 6 ഫോണുകളാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.

സെല്ലുകള്‍ക്ക് മുകളില്‍ ഉത്തരത്തില്‍ ഒളിപ്പിച്ചിരുന്ന ഫോണുകളും പോലീസ് പിടിച്ചെടുത്തു. പവര്‍ബാങ്കുകള്‍, ഹെഡ്സെറ്റുകള്‍, കഞ്ചാവ് ഉള്‍പ്പെടെ ലഹരിപദാര്‍ത്ഥങ്ങളും പോലീസ് പിടിച്ചെടുത്തു. ജയിലില്‍ ദിവസവും പരിശോധന നടത്തണമെന്ന ഡി.ജി.പി ഋഷിരാജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് മൊബൈല്‍ ഫോണുകള്‍ പടികൂടിയത്.

You might also like

-