സർവീസിൽ തിരികെ പ്രവേശിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം തള്ളി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ
ഐഎഎസ് ഉദ്യോഗത്തിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാജിവച്ച് എട്ട് മാസത്തിന് ശേഷവും തന്നെ ഉപദ്രവിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിൽ പ്രതികരിച്ചു.
സർവീസിൽ തിരികെ പ്രവേശിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം തള്ളി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ഐഎഎസ് ഉദ്യോഗത്തിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാജിവച്ച് എട്ട് മാസത്തിന് ശേഷവും തന്നെ ഉപദ്രവിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിൽ പ്രതികരിച്ചു.
സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്ന് കത്തു ലഭിച്ചിരുന്നുവെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തന്റെ എല്ലാ സേവനവും ലഭ്യമാക്കാന്‍ തയ്യാറാണ്. എന്നാല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലായിരിക്കില്ല അത്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയ്ക്ക് ആ കടമ നിര്‍വഹിക്കാന്‍ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. താന്‍ രാജിവച്ചിട്ട് ഏകദേശം എട്ട് മാസം കഴിഞ്ഞിരിക്കുന്നെന്നും ഇപ്പോള്‍ തന്നെ ജോലിയിലേക്ക് തിരിച്ച് വിളിച്ചിരിക്കുന്നതിന്റെ ഉദ്ദേശം ഉപദ്രവിക്കുക എന്നത് മാത്രമാണെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.