കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി കരിമ്പക്കയം സ്വദേശി അരുൺ സുരേഷ് ആണ് പിടിയിലായത്
കോട്ടയം :കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി കരിമ്പക്കയം സ്വദേശി അരുൺ സുരേഷ് ആണ് പിടിയിലായത്.വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. വെള്ളം ചോദിച്ചതിന് ശേഷം പ്രതി വീട്ടിലേക്ക് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി വിവരം മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.