കണ്ണൂരിൽ മയക്കുമരുന്ന് വേട്ട തളിപ്പറമ്പില്‍ 2.13 കിലോഗ്രാം പിടികൂടി

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി നടത്തിയ നീക്കത്തിനൊടുവിലാണ് കഞ്ചാവ് ലോബിയുടെ മുഖ്യകണ്ണിയായ മുഹമ്മദ് ചുടലയിൽ വെച്ച് പിടിയിലായത്.

0

കണ്ണൂർ: തളിപ്പറമ്പില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. 2.13 കിലോഗ്രാം കഞ്ചാവുമായി കാസര്‍ഗോഡ് പെരുമ്പള കരുവക്കോട് വീട്ടില്‍ എം.കെ മുഹമ്മദാണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രഭാകരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി നടത്തിയ നീക്കത്തിനൊടുവിലാണ് കഞ്ചാവ് ലോബിയുടെ മുഖ്യകണ്ണിയായ മുഹമ്മദ് ചുടലയിൽ വെച്ച് പിടിയിലായത്. കുമ്പളയില്‍ നിന്നും കണ്ണൂരിലെ മയക്കുമരുന്ന് വിതരണക്കാര്‍ക്ക് കിലോ കണക്കിന് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി
കണ്ണൂരിലെ കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കണ്ണൂരിലെ പ്രധാന കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം ചെയ്യുന്നതും ഈ സംഘത്തില്‍ പെട്ടവരാണെന്നാണ് ലഭ്യമായ വിവരം.

You might also like

-