ഗായിക കനിക കപൂറിനെ ലഖ്‌നൗ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
ആറാമത്തെ ടെസ്റ്റ് നെഗറ്റീവ് ആയി തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് കനികയെ വിടാന്‍ അനുവദിച്ചത്.
ഗായിക കനിക കപൂറിനെ ലഖ്‌നൗ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആറാമത്തെ ടെസ്റ്റ് നെഗറ്റീവ് ആയി തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് കനികയെ വിടാന്‍ അനുവദിച്ചത്. ശനിയാഴ്ച അവരുടെ അഞ്ചാമത്തെ പരിശോധനയും നെഗറ്റീവ് ആയി തിരിച്ചെത്തിയിരുന്നുവെങ്കിലും ഒന്നൂടെ ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിക്കുകായയിരുന്നു. തുടര്‍ച്ചയായുള്ള രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവ് ആയി തിരിച്ചെത്തിയതിനുശേഷം മാത്രമാണ് അവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. രാജ്യത്ത് മാരകമായ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ച ആദ്യ ബോളിവുഡ് താരമാണ് അവര്‍.
മാര്‍ച്ച് 29 ന് കനിക നാലാം തവണയും പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 20 ന് ആണ് ആദ്യമായി പോസിറ്റീവ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധിച്ചിട്ടും നഗരത്തിലെ വിവിധ സാമൂഹിക പരിപാടികളില്‍ പങ്കെടുത്തതിന് അശ്രദ്ധയാണന്ന് കാണിച്ച് നേരത്തെ ലഖ്‌നൗ പോലീസ് ഗായികയ്‌ക്കെതിരെ കേസെടുത്തിരുന്നു. നഗരത്തിലെ സരോജിനി നഗര്‍ പോലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ (ഐപിസി) 188, 269, 270 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ലഖ്‌നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഒ) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.