കനിക രാഷ്ട്രപതിയുടെ വിരുന്നിലും രോഗവിവരം മറച്ചു വച്ച് വിരുന്നു സൽക്കാരം കേസ്സെടുത്ത് പോലീസ്
വിദേശയാത്രയ്ക്ക് ശേഷം മറ്റുള്ളവരുമായി സമ്പര്‍കം പാടില്ലെന്ന നിര്‍ദേശം ലംഘിച്ചതിനാണ് കേസെടുത്തത്. ലക്നൗവില്‍ കനിക സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത എംപിമാരും എംഎല്‍എമാരുമടക്കം നിരവധി പേര്‍ സ്വയം ക്വാറന്റീനിലാണ്.
ഡൽഹി :രോഗവിവരങ്ങൾ മറച്ചുവച്ചു രാഷ്രപതിയുടേതടക്കം വിരുന്നു സല്കാരങ്ങളിൽ പങ്കെടുത്ത കനിക കപൂറിനെതിരെ പോലീസ് കേസ്സെടുത്തു കഴിഞ്ഞദിവസം കനികക്ക് കോവിഡ് 19 സ്ഥിരീകരിസിച്ചിരുന്നു ഇതേത്തുടർന്നാണ് കനിക കപൂറിനെതിരെ പോലീസ് കേസ്സെടുത്തത് . വിദേശയാത്രയ്ക്ക് ശേഷം മറ്റുള്ളവരുമായി സമ്പര്‍കം പാടില്ലെന്ന നിര്‍ദേശം ലംഘിച്ചതിനാണ് കേസെടുത്തത്. ലക്നൗവില്‍ കനിക സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത എംപിമാരും എംഎല്‍എമാരുമടക്കം നിരവധി പേര്‍ സ്വയം ക്വാറന്റീനിലാണ്. ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ്പ്രതാപ് സിങ് ഉള്‍പ്പെടെ പാര്‍ട്ടിയില്‍ പങ്കെടുത്ത 28 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.
മാര്‍ച്ച് ഒന്‍പതിനാണ് കനിക കപൂര്‍ ലണ്ടനില്‍ നിന്ന് മുെബൈയില്‍ എത്തിയത്. വിമാനത്താവളത്തില്‍ പരിശോധന നടത്തിയെങ്കിലും രോഗലക്ഷണങ്ങളില്ലാത്തതിനെ തുടര്‍ന്ന് വിട്ടയച്ചു. മാര്‍ച്ച് പതിനൊന്നിന് ലക്നൗവിലെത്തിയ കനിക ഒരു ആഡംബര ഹോട്ടലില്‍ അഞ്ച് ദിവസം തങ്ങി, നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തു, ബ്യൂട്ടി പാര്‍ലറടക്കം സന്ദര്‍ശിച്ചു. പതിനാറാം തീയ്യതി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന നടത്തി. പതിനെട്ടിന് രോഗം സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കം പുലര്‍ത്തിയ 68 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചു.
കനികയ്ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത ബിജെപി എംപി ദുഷ്യന്ത് സിങ് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം പാര്‍ലമെന്റ് സമ്മേളനത്തിലും രാഷ്ട്രപതി ഒരുക്കിയ വിരുന്നിലും പങ്കെടുത്തു. ദുഷ്യന്തുമായി സമ്പര്‍ക്കം പുലര്‍ത്തിയ എംപിമാരായ ഡെറിക് ഒബ്രിയാനും ദീപീന്ദര്‍ ഹൂഡയും വീടുകളില്‍ ക്വാറന്റീനിലാണ്.ഷ്യന്ത് പങ്കെടുത്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും പങ്കെടുത്തിരുന്നു. ഒരു എംപിയുടെ വസതിയില്‍ നടന്ന വിരുന്നിലും ദുഷ്യന്തെത്തിയിരുന്നു. കനികയ്ക്കൊപ്പം പാര്‍ട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ്പ്രതാപ് സിങ്ങും സ്വയം ക്വാറന്റീനിലാണ്. ഇദ്ദേഹം മാര്‍ച്ച് പതിനേഴിന് നടന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നു.