മന്ത്രിസഭയെ അറിയിക്കാതെ സ്പ്രിൻക്ളറുമായി ഉണ്ടാക്കിയ കരാർ തെറ്റ്; കാനം രാജേന്ദ്രൻ

0

തിരുവനന്തപുരം :അമേരിക്കൻ കമ്പനി സ്പ്രിൻക്ളറുമായി സർക്കാർ ഡാറ്റ കരാറിലേർപ്പെട്ടതിൽ സിപിഐക്ക് കടുത്ത അതൃപ്തി. കേന്ദ്രസർക്കാർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും മന്ത്രിസഭയേയും മറികടന്ന് നീങ്ങിയതും തെറ്റെന്നാണ് സിപിഐ നേതൃത്വത്തിനുള്ളിലെ വികാരം. ലോക്ഡൗൺ കഴിഞ്ഞ് സിപിഐ നിർവാഹകസമിതി ചർച്ച ചെയ്തതിന് ശേഷമാകും പരസ്യപ്രതികരണം.ഇന്ത്യൻ കമ്പനി വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുമെന്ന കാരണത്താൽ ആധാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിപിഐക്ക് അമേരിക്കൻ കമ്പനിയെ ഡാറ്റ കരാർ ഏൽപ്പിച്ചതിനോട് കടുത്ത വിജോയിപ്പാണിള്ളത്. ഇതിനിടയിൽ മന്ത്രിസഭ പല തവണ കൂടിയിട്ടും അവിടേക്കോ നിയമവകുപ്പിന് മുന്നിലേക്കോ കരാർ വരാത്തത് ഇടതുപക്ഷനയത്തിന് വിരുദ്ധമാണെന്ന് സിപിഐ നേതൃത്വം കരുതുന്നത്. ഫെഡറൽ സംവിധാനത്തിൽ കേന്ദ്രസർക്കാർ അനുമതി ഇല്ലാതെ വിദേശ കമ്പനിയുമായി എങ്ങനെ കരാർ ഒപ്പിടും എന്നതാണ് സിപിഐ ഉന്നയിക്കുന്നത്. സ്പ്രിൻക്ളർ കരാർ ലംഘിച്ചാൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല.

ഭോപ്പാൽ വിഷവാതക ദുരന്ത കേസിൽ യൂണിയൻ കാർബൈഡിന് എതിരെ അവിടുത്തെ കോടതിയിൽ പോയിട്ട് ഒരു പൈസ പോലും ഇരകൾക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ല. സമാനമാണ് സ്പ്രിക്ളറുമായും സംഭവിക്കാൻ പോവുക. നിയമവകുപ്പ് ഫയൽ കാണാത്തതിൽ മുഖ്യമന്ത്രിയുടെയും ഐടി സെക്രട്ടറിയുടെയും നിലപാടുകൾ പൊരുത്തപ്പെടുന്നില്ലെന്നാണ് സിപിഐ നിലപാട്. സാമ്പത്തിക ഇടപാടില്ലാത്തതിനാലാണ് നിയമവകുപ്പ് ഫയൽ കാണാത്തത് എന്ന‌താണ് മുഖ്യമന്ത്രി പറഞ്ഞത്.എന്നാൽ തന്റെ സ്വന്തം റിസ്ക്കിൽ കരാറിലേർപ്പെട്ടു എന്നതാണ് ഐടി സെക്രട്ടറി ഇന്നലെ വെളിപ്പെടുത്തിയത്. ഇതു രണ്ടും പൊരുത്തപ്പെടുന്നില്ലെന്നും മുഖ്യമന്ത്രിക്ക‌് എല്ലാം അറിയാമായിരുന്നു എന്നും സിപിഐ കരുതുന്നു. കോവിഡ് കാലം കഴിയും വരെ സിപിഐ പരസ്യപ്രതികരണത്തിനില്ല. പാർട്ടികമ്മിറ്റികൾ ചേർന്ന ശേഷം അതൃപ്തിയറിക്കും

You might also like

-