കമൽഹാസന് നേരെ ചെരിപ്പേറ്.

തമിഴ്നാട്ടിലെ തിരുപ്പറൻകുൺട്രത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തുന്നതിനിടെയാണ് ചെരിപ്പേറ് ഉണ്ടായത്.

0

ചെന്നൈ: നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസന് നേരെ ചെരിപ്പേറ്. തമിഴ്നാട്ടിലെ തിരുപ്പറൻകുൺട്രത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തുന്നതിനിടെയാണ് ചെരിപ്പേറ് ഉണ്ടായത്. ജനക്കൂട്ടത്തിനിടയിൽ നിന്ന് കമൽഹാസന്റെ വാഹനത്തിന് നേരെ ചെരിപ്പെറിയുകയായിരുന്നു.

അതേസമയം ഏറ് പിഴച്ച് ചെരിപ്പ് ആൾക്കൂട്ടത്തിനിടയിൽ പതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 11 ഹനുമൻ സേന, ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കമൽഹാസൻ നടത്തിയ വിവാദ പരാമര്‍ശത്തിലെ വിദ്വേഷത്തെ തുടര്‍ന്നാണ് ചെരിപ്പേറ് ഉണ്ടായത്.

You might also like

-