ഗോഡ്സെ,സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി:കമൽ ഹാസൻ

തന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി പദവി ഹിന്ദുവിനാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെ ആണെന്നും കമൽ ഹാസൻ വ്യക്തമാക്കി. ‘1948ലെ ഗാന്ധിയുടെ കൊലപാതകത്തിനുള്ള ഉത്തരം തേടിയാണ് ഞാനിവിടെ വന്നിട്ടുള്ളത്; കമല്‍ ഹാസന്‍ പറഞ്ഞു.

0

ചെന്നൈ :ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായത് കൊണ്ട് പറയുന്നതല്ല, ഗാന്ധി പ്രതിമക്ക് മുമ്പിൽവെച്ചാണ് ഞാനിത് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി പദവി ഹിന്ദുവിനാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെ ആണെന്നും കമൽ ഹാസൻ വ്യക്തമാക്കി. ‘1948ലെ ഗാന്ധിയുടെ കൊലപാതകത്തിനുള്ള ഉത്തരം തേടിയാണ് ഞാനിവിടെ വന്നിട്ടുള്ളത്; കമല്‍ ഹാസന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഭരണത്തിലുള്ള അണ്ണാ ഡി.എം.കെയ്ക്കും പ്രതിപക്ഷത്തുള്ള ഡി.എം.കെക്കും എതിരായ രാഷ്ട്രീയ വിപ്ലവമാണ് തമിഴ്നാട്ടിൽ ആസന്നമായിട്ടുള്ളത്. ക്ലേശിക്കുന്ന ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ കഴിഞ്ഞിട്ടില്ല. തങ്ങളുടെ തെറ്റുകൾ തിരുത്താൻ രണ്ട് ദ്രാവിഡ പാർട്ടികളും തയാറാകുന്നില്ലെന്നും കമൽ ഹാസൻ ആരോപിച്ചു

അതേസമയം ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് പറഞ്ഞ കമല്‍ ഹാസനെതിരെ ബി.ജെ.പി രംഗത്ത്. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിച്ച കമല്‍ ഹാസനെ അറസ്റ്റ് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റചട്ടം ലംഘിക്കുന്ന പ്രസംഗം നടത്തിയതിന് കമല്‍ ഹാസനെതിരെ നടപടിയെടുക്കാനുമാണ് ബി.ജെ.പി ആവശ്യപ്പെട്ടു

You might also like

-