അമേരിക്കയുടെ ചരിത്രം മാറ്റി എഴുതി കമല ഹാരിസ് “കമലാ ദേവി ഹാരിസ്”
ഫലം അറിഞ്ഞ ഉടനെ ബൈഡനുമൊത്ത് വിജയാഹ്ലാദം പങ്കിടുകയാണ് കമല ഹാരിസ്. അമേരിക്കയില്‍ ഒരു പ്രധാന പാര്‍ട്ടിക്ക് കീഴില്‍ ഒരു ഏഷ്യന്‍ വംശജയെ വൈസ് പ്രസിഡന്റ് പദത്തിന് നോമിനേറ്റ് ചെയ്യുന്നത് ഇതാദ്യമാണ്
വാഷിങ്ടൺ :അമേരിക്കയിൽ വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിത, ആദ്യ ആഫ്രോ അമേരിക്കൻ, ആദ്യ ഏഷ്യൻ അമേരിക്കൻ വംശജയാണ് കമലാ ഹാരിസ്. ജെറാൾഡൈൻ ഫെരാരോ, സാറാ പാലിൻ എന്നിവർക്കുശേഷം ഈ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന മൂന്നാമത്തെ വനിതയും. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിക്കുകയാണ് ഇന്ത്യന്‍ വംശജ കമല ഹാരിസ്.
ഫലം അറിഞ്ഞ ഉടനെ ബൈഡനുമൊത്ത് വിജയാഹ്ലാദം പങ്കിടുകയാണ് കമല ഹാരിസ്. അമേരിക്കയില്‍ ഒരു പ്രധാന പാര്‍ട്ടിക്ക് കീഴില്‍ ഒരു ഏഷ്യന്‍ വംശജയെ വൈസ് പ്രസിഡന്റ് പദത്തിന് നോമിനേറ്റ് ചെയ്യുന്നത് ഇതാദ്യമാണ്. ആ ധൈര്യം കാണിച്ചത് ജോ ബൈഡനാണ്. ആ തീരുമാനം ശരിയായിരുന്നുവെന്ന് ഫലം തെളിയിച്ചു.
അഭിഭാഷകയും കാലിഫോര്‍ണിയയിലെ സെനറ്ററുമാണ് കമല ഹാരിസ്. കമലയുടെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ ജമൈക്കക്കാരനുമാണ്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന പി വി ഗോപാലന്റെ മകളാണ് ഡോ. ശ്യാമള. 1957ലാണ് ഡോ.ശ്യാമള ചെന്നൈയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്.
2004ൽ കമല ഹാരിസ് സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോർണി ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. 2011 മുതൽ 2017 വരെ കമല കാലിഫോർണിയയുടെ അറ്റോർണി ജനറൽ ആയിരുന്നു. 2016ൽ കമല അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്ന് കാലിഫോർണിയൻ പ്രൈമറികളിൽ അമേരിക്കൻ പ്രസിഡന്റാകാനുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ കമലയുടെ പേരും ഉയർന്നുവന്നിരുന്നു. കമല മത്സരിക്കാനും തയാറായി. എന്നാൽ, ആ പ്രചാരണം അധികം മുന്നോട്ട് പോയില്ല. കമല തന്റെ നോമിനേഷൻ പിൻവലിച്ചു. എന്നാൽ ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒരു വനിത വേണമെന്ന ജോ ബൈഡന്റെ തീരുമാനം കമലയ്ക്ക് അവസരമായി. പതിനെട്ട് ലക്ഷത്തോളം ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ വോട്ടവകാശമുണ്ട്. കമലയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ആ വോട്ടുകൾ തനിക്ക് നേടാമെന്ന ബൈഡന്റെ കണക്കുകൂട്ടലും കമലാ ഹാരിസിന് തുണയായി. മാത്രമല്ല കമലയുടെ കറുത്ത വംശജ എന്ന പശ്ചാത്തലം ട്രംപിനെതിരെ നേരത്തെത്തന്നെ ഉയർന്നുവന്നിട്ടിള്ള കറുത്ത വർഗക്കാരുടെ വികാരം തനിക്കുള്ള വോട്ടാക്കി മാറ്റാമെന്ന ചിന്തയും ബൈഡനുണ്ട്.
മികച്ച വാഗ്മിയായ കമലാ ഹാരിസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് മുന്നേറിയിരുന്നു ബൈഡനെക്കാൾ ട്രംപ് നെ പ്രതിരോധിച്ചത് യഥാർത്ഥത്തിൽ കമലയിരുന്നു അതുകൊണ്ടു തന്നെ കമലയെ അതിരൂക്ഷമായി ട്രംപ് വിമർശിച്ചിരുന്നു പലപ്പോഴും കടുത്ത പ്രതിരോധത്തിലായ ട്രംപ് കമലാ ഹാരിസിനെതിരെ പൊട്ടിത്തെറിക്കുന്നത് സ്ഥിരം കാഴ്ചയാണ്. കമല ഭ്രാന്ത് പുലമ്പുകയാണെന്നും അവർ തീവ്ര കമ്യൂണിസ്റ്റുകാരിയാണെന്നുമെല്ലാമാണ് ട്രംപ ആരോപിച്ചു അതേസമയം, കൊവിഡിനെ പ്രതിരോധിക്കുന്നതിലെ ട്രംപിന്റെ വീഴ്ചയും വംശീയ വിദ്വേഷവുമെല്ലാം ഉയർത്തി കമല മുന്നേറ്റം നടത്തുകയായിരുന്നു