കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ ഷൂട്ടിങ്ങിനിടെ അപകടം; 3 മരണം,10 പേർക്കു പരുക്ക്

സഹസംവിധായകൻ കൃഷ്ണ (34), സെറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്

0

ചെന്നൈ പൂനമല്ലിയില്‍ സിനിമ ചിത്രീകരണത്തിനിടെ ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കമല്‍ഹാസന്റെ ഇന്ത്യന്‍-2 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്.സഹസംവിധായകൻ കൃഷ്ണ (34), സെറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രൻ (60) എന്നിവരാണ് മരിച്ചത് ഒൻപതു പേർക്ക് പരുക്കേറ്റു. മൻചാങ്(37), വാസു(35), റംസാൻ(43), അരുൺ പ്രശാന്ത്(24), കുമാർ(52), കലൈചിത്ര, ഗുണബാലൻ, തിരുനാവക്കരശു(45), മുരുഗദോസ്(40) എന്നിവർക്കാണ് പരുക്കേറ്റത്.

സംവിധായകൻ ഷങ്കറിന്പരുക്കേറ്റവരെ സവിത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനമല്ലിയിലുള്ള …ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്.

மருத்துவமனையில் விபத்தில் சிக்கியவர்களை பார்த்து மருத்துவர்களிடம் பேசியுள்ளேன்.

முதலுதவி வழங்கப்பட்டு உரிய சிகிச்சைக்கான வேலைகள் நடக்கிறது.

இவர்கள் விரைவாக உடல் நலம் பெற்றிடுவார்கள் என்ற நம்பிக்கையுடனே இந்த இரவு விடியட்டும்.

അപകടത്തില് മരിച്ച മൂന്ന് പേരും സാങ്കേതിക പ്രവര്‍ത്തകരാണ്. ഇതില് രണ്ട് പേര്‍ ശങ്കറിന്റെ സഹസംവിധായകരാണ്. പത്ത് പേര്‍ക്ക് പരിക്കുണ്ട്. അപകട സമയത്ത് കമല്‍ഹാസന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.

You might also like

-