നാല് മാസത്തോളം സമയം നിങ്ങള്‍ക്കുണ്ടായിരുന്നു ഒരു രാജ്യത്തെയാണ് നിങ്ങള്‍ 4 മണിക്കൂര്‍ കൊണ്ട് അടച്ച്പൂട്ടി മോഡി ക്കെതിരെ തുറന്ന കത്തുമായി കമൽഹാസൻ
‘21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഒരു തരത്തിലുള്ള മുന്നൊരുക്കവും ഇല്ലാതെയാണ്. ഒരു പ്രതിസന്ധിയെ മുന്നില്‍ പ്രതീക്ഷിക്കാതിരുന്ന ജനതയെ കുറ്റപ്പെടുത്താനാകില്ല. കർശനവും അടിയന്തിരവുമായ' ലോക്ക് ഡൌൺ 'നോട്ട് നിരോധനം’ പോലെ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെയാണ് ഈ അവസരത്തില്‍ കുറ്റപ്പെടുത്തേണ്ടത്.’
ചെന്നൈ :മോദി രാജ്യത്ത് നടപ്പിലാക്കിയ അപ്രതീക്ഷിത ലോക്ക്ഡൌണ്‍ യാതൊരു മുന്നൊരുക്കവും കൂടാതെയെന്ന് കമല്‍ഹാസന്‍. നോട്ട് നിരോധനം പോലെ തെറ്റായ തീരുമാനമാണ് അപ്രതീക്ഷിതമായ ലോക്ക് ഡൗണ്‍ പ്രഖ്യാപനമെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്തിലാണ് കമല്‍ഹാസന്‍ രൂക്ഷ വിമര്‍ശനം. നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി രാജ്യത്ത് ആവർത്തിക്കുമോ എന്ന് ഭയക്കുന്നതായും മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽഹാസൻ ആവര്‍ത്തിച്ചു.
‘21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഒരു തരത്തിലുള്ള മുന്നൊരുക്കവും ഇല്ലാതെയാണ്. ഒരു പ്രതിസന്ധിയെ മുന്നില്‍ പ്രതീക്ഷിക്കാതിരുന്ന ജനതയെ കുറ്റപ്പെടുത്താനാകില്ല. കർശനവും അടിയന്തിരവുമായ’ ലോക്ക് ഡൌൺ ‘നോട്ട് നിരോധനം’ പോലെ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെയാണ് ഈ അവസരത്തില്‍ കുറ്റപ്പെടുത്തേണ്ടത്.’‘1.4 ബില്യണ്‍ ജനങ്ങളുളള ഒരു രാജ്യത്തെയാണ് നിങ്ങള്‍ 4 മണിക്കൂര്‍ കൊണ്ട് അടച്ച്പൂട്ടിയിരിക്കാന്‍ ഉത്തരവിട്ടത്. നാല് മാസത്തോളം സമയം നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നിട്ടും നാല് മണിക്കൂര്‍ സമയമാണ് ജനങ്ങള്‍ക്ക് നല്‍കിയത്’. കമല്‍ഹാസന്‍ കുറ്റപ്പെടുത്തി.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ്, മാര്‍ച്ച് 23ന് കോവിഡ് കാരണം ബാധിക്കപ്പെടുന്ന സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അറിയിച്ച് കമല്‍ഹാസന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശം എല്ലാവരും അനുസരിക്കുന്നതിന്റെ അര്‍ത്ഥം കീഴടങ്ങലാണ് എന്ന് കരുതരുതെന്നും കമല്‍, സ്വന്തമായി ബാല്‍ക്കണി ഉളളവര്‍ക്ക് വേണ്ടി സൈക്കോ തെറാപ്പി ടെക്‌നിക്കുക്കള്‍ ഉപയോഗിക്കുമ്പോള്‍, തല ചായ്ക്കാന്‍ ഒരു കൂര പോലും ഇല്ലാത്ത മനുഷ്യരുടെ കാര്യം എന്താണെന്ന് പ്രധാനമന്ത്രി ഓര്‍ക്കണമെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.