സംസ്ഥാനത്തു കാലവർഷക്കെടുതിയിൽ മരിച്ച 76 പേരുടെ മൃദദേഹങ്ങൾ വീണ്ടെടുത്തു മഴക്ക് ശമനം

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 76ആയി. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചു.ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പരക്കെ മഴയില്ലാത്തത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ സഹായകമാകും. മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.

മഴ കുറഞ്ഞതോടെ പുഴകളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് നീങ്ങിയ സ്ഥലങ്ങളിൽ ആളുകൾ ക്യാംപുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. 1,639 ക്യാംപുകളിലായി 2.5 ലക്ഷത്തിലേറെ ആളുകളാണ് ഇപ്പോഴുള്ളത്.

തൃശൂരിൽ . കഴിഞ്ഞ 24 മണിക്കൂറായി കനത്ത മഴ മാറി നിന്നതോടെ വെള്ളം കയറിയ സ്‌ഥലങ്ങളിൽ നിന്നും വെള്ളം ഒഴിഞ്ഞു തുടങ്ങി. ആശങ്ക ഒഴിഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീട്ടിലേക്കു മടങ്ങുകയാണ്.

കനത്ത മഴ ഇല്ല. പലയിടങ്ങളിലും ഇന്നലത്തെ പകൽ വെയിലിന്റെ അകമ്പടിയോടെ. വെള്ളക്കെട്ട് പലയിടങ്ങളിലും കുറഞ്ഞു തുടങ്ങി. ഇന്ന് മഴ കനത്തില്ലെങ്കിൽ ഇല്ലെങ്കിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പകുതി പേർക്കെങ്കിലും വീട്ടിലേക്കു മടങ്ങാനാകും. ജില്ലയിലെ അണക്കെട്ടുകളിലെ ചില നിരപ്പ് നിലവിൽ തൃപ്തികരമാണ്. സാമൂഹ്യ മാധ്യമങ്ങളുടെ അണക്കെട്ടുകളുമായി ബന്ധപ്പെട്ടു കുപ്രചരണങ്ങൾ ഏറെ. ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ജില്ല ഭരണകൂടം.

You might also like

-