കല്ലുവാതുക്കലിൽ ആളൊഴിഞ്ഞ ഉപേക്ഷിക്കപ്പെട്ട നിലയിൽപറമ്പിൽ കണ്ടെത്തിയ കുഞ്ഞു മരിച്ചു
ഹൃദയ സംബന്ധമായ അസുഖമുള്ള കുട്ടിയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൊല്ലം: കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത നവജാതശിശു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടി മരിച്ചത്.ഹൃദയ സംബന്ധമായ അസുഖമുള്ള കുട്ടിയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേയ്ക്കു മാറ്റി. കല്ലുവാതുക്കൽ ഊഴിയാക്കോട് ക്ഷേത്രത്തിനു സമീപത്തുനിന്നാണ് രണ്ടു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കരിലക്കിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി എസ് എ ടി യിലേയ്ക്ക് മാറ്റുകയായിരുന്നു.