കളമശ്ശേരി സ്ഫോടനം മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു ,പരിശോധന കർശനമാക്കി പോലീസ്

കൊച്ചി സ്വദേശിയാണെന്നും ഇയാള്‍ പരിചയപ്പെടുത്തി. കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ കോഴിക്കോടും പാലക്കാടും പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്

0

തിരുവനന്തപുരം | കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി യോഗം ചേരും. അതേസമയം സംഭവത്തില്‍ ഒരാള്‍ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബോംബ് വെച്ചത് താന്‍ ആണെന്നു പറഞ്ഞ് ഒരാള്‍ സ്റ്റേഷനിലെത്തിയത്.കൊച്ചി സ്വദേശി മാർട്ടിൻ ആണ് കിഴടങ്ങിതെന്നാണ് വിവരം താന്‍ വിശ്വാസിയാണെന്നും കൊച്ചി സ്വദേശിയാണെന്നും ഇയാള്‍ പരിചയപ്പെടുത്തി.
അതേസമയം തളിപ്പറമ്പ് പുഷ്പഗിരി ഒമാൻ നഗറിൽ ആയിരത്തോളം പേർ പങ്കെടുത്ത യഹോവാ സാക്ഷികളുടെ സമ്മേളനം നിർത്തിവച്ചു. കൊച്ചി കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവം. ബാബിൾ ഗ്രീൻ ഓഡിറ്റോറിയതിലായിരുന്നു സമ്മേളനം. വിശ്വാസികളെ പ്രാർത്ഥനാ ഹാളിൽ നിന്ന് പുറത്തിറക്കിയ ശേഷം പ്രാർത്ഥനാ ഹാളിൽ പരിശോധന നടന്നിരുന്നു.

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. പൊതു സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണം കർശനമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചുഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് സ്ക്വാഡ് പരിശോധന
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂർ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ ഡോഗ്, ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. ക്ഷേത്രനടയിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു. ഏകാദശി വിളക്കാഘോഷങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിലാണ് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് സുരക്ഷ ശക്തമാക്കി. കാസർകോട് റെയിൽവേ സ്റ്റേഷനിലും വിവിധയിടങ്ങളിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഡിവൈഎസ്പി കെ സുധാകരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്

പത്തനംതിട്ട പരുമല പള്ളിയിൽ സുരക്ഷ വർധിപ്പിച്ചു. പരുമല പള്ളി അധികൃതരുമായി പോലീസ് ചർച്ച നടത്തി. പരുമല പെരുന്നാളിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സിസിടിവികൾ സ്ഥാപിക്കും. കൂടുതൽ വോളണ്ടിയർമാരെ നിയോഗിക്കും. ടിഫിൻ ബോക്സ് പള്ളി കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. പള്ളി കോമ്പൗണ്ടിലേക്ക് വാഹനങ്ങളുടെ പ്രവേശനം നിരോധിക്കും

You might also like

-