കട്ടിപ്പാറ ഉരുൾപൊട്ടൽ  നാല് മൃതദേഹം കൂടി കണ്ടെത്തി; കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 12 ആയി

കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

0

കോഴിക്കോട് കട്ടിപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 12 ആയി. കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് കൂടി കട്ടിപ്പാറയിലെത്തിയിരുന്നു. ദുരിതബാധിതര്‍ക്ക് സംസ്ഥാന സർക്കാർ മതിയായ സാമ്പത്തിക സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

അനുകൂല കാലാവസ്ഥയിലാണ് ഉരുൾപൊട്ടിയ കരിഞ്ചോലമലയിൽ തുടർച്ചയായ മൂന്നാം ദിവസം തിരച്ചിൽ തുടങ്ങിയത്. രാവിലെ മുതൽ നാട്ടുകാർ തെരച്ചിൽ ആരംഭിച്ചിരുന്നു. വൈകീട്ടാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. ഡോഗ് സ്ക്വാഡും തെരച്ചിലിനെത്തിയിരുന്നു. നുസൃത്ത്, മകൾ റിംഷ മെഹറിൻ, ഷംന, മകൾ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇതേ കുടുംബത്തിലെ ഹസ്സൻ, മകൾ ജെന്നത്ത് എന്നിവരും ഉരുൾപൊട്ടലിൽ മരിച്ചിരുന്നു.

 

39 അംഗ ദേശീയ ദുരന്തനിവാരണ സേനയാണ് ഇന്ന് കരിഞ്ചോല മലയിലെത്തിയത്. രണ്ട് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്

You might also like

-