‘കാഫിര്‍’ വിവാദം കെ കെ ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണം കോഴിക്കോട് ഡിസിസി

വ്യാജ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ച ലതിക ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും ലതികയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു. വ്യാജമാണെന്ന് അറിഞ്ഞിട്ടും പ്രചരിപ്പിച്ചു. വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർ തന്നെയാണ് അത് നിർമിച്ചതെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.

0

കോഴിക്കോട് | വിവാദ ‘കാഫിര്‍’ പ്രയോഗ സ്‌ക്രീന്‍ഷോട്ട് ഫേയ്സ് ബുക്കിൽ ഷെയർ ചെയ്ത സംഭവത്തിൽ സിപിഐഎം നേതാവും മുൻ എംഎൽഎയുമായ കെ കെ ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ. വ്യാജ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ച ലതിക ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും ലതികയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു. വ്യാജമാണെന്ന് അറിഞ്ഞിട്ടും പ്രചരിപ്പിച്ചു. വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർ തന്നെയാണ് അത് നിർമിച്ചതെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.

ഇതിനിടെ വിവാദ പോസ്റ്റ് കെ കെ ലതിക ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചിരുന്നു. പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ് രംഗത്തുവന്നിരുന്നു. ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്.

You might also like

-