കടന്നൽ ആക്രമണത്തിൽ കാൽനട യാത്രികനായ വയോധികൻ മരിച്ചു

. രാവിലെ തോട്ടത്തിൽ എത്തിയ ഉടമയാണ് ഇയാൾ കടന്നൽ കുത്ത് ഏറ്റു മരിച്ചു കിടക്കുന്നത് കണ്ടത് തുടർന്ന് നാട്ടുകാരെയും രാജാക്കാട് പോലീസിനെയും വിവരം അറിയിച്ചു. രാജകുമാരി എസ്റ്റേറ്റിലെ വൻ മരത്തിൽ ഇരുപത്തി ഒന്നോളം വൻ തേനീച്ചകളുടെ കൂട്ടമാണ് ഉള്ളത് വൈകിട്ട് ഉണ്ടായ കാറ്റിൽ മരച്ചില്ല ഒടിഞ്ഞു വീണതിനെ തുടർന്ന് കടന്നൽ കൂട്ടം ഇളകിയതാണ് ചെല്ലാണ്ടിക്ക് കുത്ത് ഏൽക്കാൻ കാരണം.

0

രാജകുമാരി എ സി കോളനി സ്വദേശി പുതുപ്പറമ്പിൽ ചെല്ലാണ്ടി (58)ആണ് കടന്നൽ കുത്ത് എറ്റുമരിച്ചത് രാജാക്കാട് പോലീസ് മേൽനടപടികൾ സ്വികരിച്ചു പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി വനം വകുപ്പിനും തോട്ടം ഉടമക്കും എതിരെ പ്രതിക്ഷേധവുമായി പ്രേദേശവാസികളും രംഗത്ത് എത്തി.

ഇന്നലെ വൈകിട്ട് ആറരയയോട് കൂടി രാജകുമാരി എസ്റ്റേറ്റിൽ വെച്ചാണ് ചെല്ലാണ്ടിക്ക് കടന്നൽ കുത്ത് ഏറ്റത്. രാവിലെ തോട്ടത്തിൽ എത്തിയ ഉടമയാണ് ഇയാൾ കടന്നൽ കുത്ത് ഏറ്റു മരിച്ചു കിടക്കുന്നത് കണ്ടത് തുടർന്ന് നാട്ടുകാരെയും രാജാക്കാട് പോലീസിനെയും വിവരം അറിയിച്ചു. രാജകുമാരി എസ്റ്റേറ്റിലെ വൻ മരത്തിൽ ഇരുപത്തി ഒന്നോളം വൻ തേനീച്ചകളുടെ കൂട്ടമാണ് ഉള്ളത് വൈകിട്ട് ഉണ്ടായ കാറ്റിൽ മരച്ചില്ല ഒടിഞ്ഞു വീണതിനെ തുടർന്ന് കടന്നൽ കൂട്ടം ഇളകിയതാണ് ചെല്ലാണ്ടിക്ക് കുത്ത് ഏൽക്കാൻ കാരണം. കടന്നൽ ആക്രമണത്തെ ഭയന്ന് തോട്ടം തൊഴിലാളികളും പ്രദേശവാസികളും വനംവകുപ്പിനും പഞ്ചായത്ത്‌ അധികൃതർക്കും പരാതി നൽകിയിരുന്നു എന്നാൽ നാളിതുവരെ യാതൊരു നടപടിയും ഉണ്ടായില്ല എന്ന് പ്രദേശവാസികൾ പറയുന്നു

മരം വെട്ട് തൊഴിലാളിയായിരുന്നു ചെല്ലാണ്ടി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നിലവിൽ ജോലിക്ക് പോകുന്നില്ല വൈകിട്ട് സാധങ്ങൾ വാങ്ങുന്നതിനായി കടയിലേക്ക് പോകുന്നതിനിടയിലാണ് കടന്നൽ കുത്ത് ഏറ്റത് രാജാക്കാട് പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി..പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും

You might also like

-