കെ. ടി ബിനു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

രാവിലെ 11ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വരണാധികാരിയായി. എതിര്‍ സ്ഥാനാര്‍ത്ഥി പ്രൊഫ. എം.ജെ. ജേക്കബ്ബിന് 6 വോട്ടും ലഭിച്ചു. 16 പേരാണ് വോട്ടുചെയ്തത്. മുന്‍ധാരണ പ്രകാരം ജിജി കെ. ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്

0

ചെറുതോണി |  സി പി ഐ എം ലെകെ. ടി. ബിനുവിനെ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഐ (എം) പ്രതിനിധിയും വാഗമണ്‍ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗവുമായ ബിനുവിന് 16 വോട്ടില്‍ 10 എണ്ണം ലഭിച്ചു. രാവിലെ 11ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വരണാധികാരിയായി. എതിര്‍ സ്ഥാനാര്‍ത്ഥി പ്രൊഫ. എം.ജെ. ജേക്കബ്ബിന് 6 വോട്ടും ലഭിച്ചു. 16 പേരാണ് വോട്ടുചെയ്തത്. മുന്‍ധാരണ പ്രകാരം ജിജി കെ. ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, എം.എം മണി എം. എല്‍. എ വിവിധ കക്ഷി രാഷ്ട്രീയനേതാക്കളായ സി.വി. വര്‍ഗീസ്, കെ. സലിംകുമാര്‍, കെ.കെ ശിവരാമന്‍, അനില്‍ കൂവപ്ലാക്കല്‍, ജോസ് പാലത്തിനാല്‍, ആമ്പല്‍ ജോര്‍ജ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

You might also like

-