നവകേരള യാത്ര അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ വിലാപയാത്രയെന്ന് കെ സുരേന്ദ്രൻ

യുഡിഎഫിന്റെ എംഎൽഎമാര്‍ ആരും നവകേരള സദസ്സിൽ പങ്കെടുക്കില്ല എന്നും യുഡിഎഫ് എംഎൽഎമാർ പങ്കെടുക്കുമെന്നത് എൽഡിഎഫിന്റെ വ്യാജ പ്രചാരണമാണെന്നും രമേശ് ചെന്നിത്തല

0

തൃശ്ശൂർ| നവകേരള സദസ്സ് മുഖം മിനുക്കാനുള്ള പിണറായി വിജയന്റെ നാടകമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. നവകേരള സദസ്സ് കഴിയുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം കൂടുതൽ വികൃതമാവുകയേ ഉള്ളൂ. ജനങ്ങൾക്ക് ക്ഷേമ പെൻഷനും ആനുകൂല്യങ്ങളും കിട്ടുന്നില്ല. അഴിമതിയും സഹകരണ കൊള്ളയും മറയ്ക്കാനാണ് ഈ നാടകം. ഇത് സർക്കാരിന്റെ അന്ത്യ യാത്രയാണ്. അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ വിലാപയാത്രയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

നവകേരള സദസ്സ് തിരഞ്ഞെടുപ്പ് പ്രചാരണമാണ്. നികുതിപ്പണം കൊണ്ട് പ്രചാരണം നടത്തേണ്ട ആവശ്യമില്ല. സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി പണം പിരിക്കുകയാണ്. നിയമവിരുദ്ധമായ പിരിവ് നിര്‍ത്തണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളുടെ പണം പിഴിഞ്ഞെടുക്കുന്ന നടപടി ജനദ്രോഹമാണ്. ഉല്ലാസയാത്രയാണ് ഇപ്പോൾ കേരളത്തിൽ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. പി ആർ ഏജൻസിയുടെ നിർദ്ദേശപ്രകാരമാണ് ഈ ഉല്ലാസയാത്ര. ഇത്രയും കാലം ജനങ്ങളെ കാണാത്ത മുഖ്യമന്ത്രി ഇപ്പോൾ ഇറങ്ങിയത് എന്തിനെന്ന് എല്ലാവർക്കും മനസ്സിലാകും. രാഹുൽഗാന്ധി കണ്ടെയ്നർ യാത്ര നടത്തി എന്ന് പറഞ്ഞ് അധിക്ഷേപിച്ചവരാണ് പഞ്ചനക്ഷത്ര ആഡംബര ബസ് യാത്ര നടത്തുന്നത്. പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പാർലമെൻറ് തിരഞ്ഞെടുപ്പ് വരുന്നു എന്ന് കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നാടുകാണാൻ ഇറങ്ങിയത്. ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടും. 5000 രൂപ ബില്ല് പോലും ട്രഷറിയിൽ മാറാൻ കഴിയാത്ത സാഹചര്യത്തിൽ നാടുമുഴുവൻ നടന്ന് നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യം എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.യുഡിഎഫിന്റെ എംഎൽഎമാര്‍ ആരും നവകേരള സദസ്സിൽ പങ്കെടുക്കില്ല എന്നും യുഡിഎഫ് എംഎൽഎമാർ പങ്കെടുക്കുമെന്നത് എൽഡിഎഫിന്റെ വ്യാജ പ്രചാരണമാണെന്നും രമേശ് ചെന്നിത്തല. ഈ യാത്ര കൊണ്ട് ഒരു പ്രയോജനവും ജനങ്ങൾക്കുണ്ടാകുന്നില്ലെന്നും ഇതുകൊണ്ട് പ്രയോജനം ഉള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

You might also like

-