കെ സുരേന്ദ്രൻ 40 ലക്ഷം രൂപ ജാനുവിന് നൽകി താൻ സാക്ഷി ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബു ബിസി,നിയമത്തിന്റെ വാളെടുത്ത് ജാനു
സുരേന്ദ്രൻ സികെ ജാനുവിന് വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് 6 ന് 10 ലക്ഷം കൈമാറിയെന്ന് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ച ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടും പ്രകാശനുമാണ് ഇതിനെല്ലാം ഇടനില നിന്നതെന്നും ബാബു പറഞ്ഞു.
കൽപ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ച് ജെ ആർ പിനേതാവ് പ്രീതക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബു ബിസി. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് 40 ലക്ഷം രൂപ കെ സുരേന്ദ്രൻ കൈമാറി എന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കാലത്ത് ബത്തേരിയിൽ വെച്ച് നിരവധി തവണ പണമിടപാടുകൾ നടന്നു. അമിത് ഷാ ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴും സികെ ജാനുവിന് പണം നൽകിയതായും ബാബു ആരോപിച്ചു.സുരേന്ദ്രൻ സികെ ജാനുവിന് വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് 6 ന് 10 ലക്ഷം കൈമാറിയെന്ന് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ച ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടും പ്രകാശനുമാണ് ഇതിനെല്ലാം ഇടനില നിന്നതെന്നും ബാബു പറഞ്ഞു. എൻഡിഎയിൽ ചേർന്നപ്പോൾ ജാനു പണം വാങ്ങിയെന്ന് അന്നുതന്നെ പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾക്ക് അറിയാമായിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് 10 ലക്ഷം രൂപ സുരേന്ദ്രൻ ജാനുവിന് കൈമാറിയെന്ന് പറയുന്നത്. ആ ദിവസം ഞാൻ അവർക്ക് ഒപ്പമുണ്ടായിരുന്നില്ല. ബത്തേരിയിൽ ഞാൻ റൂമിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബിജെപിയിൽ ചേരുന്നതിന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നും പണം കൈപ്പറ്റിയെന്ന ജെആർപി നേതാക്കളുടെ ആരോപണങ്ങൾ വീണ്ടും നിഷേധിച്ച് സി കെ ജാനു. 10 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് കൈപ്പറ്റിയെന്ന
ആരോപണമുന്നയിച്ച പ്രസീതയെ അടക്കം വെല്ലുവിളിച്ച ,ജാനു തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടണമെന്നും പറഞ്ഞു.
തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ഒരു പണ കൈമാറ്റവും നടന്നിട്ടില്ല. പ്രസീതയും അശോകനും കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തു വിടട്ടെ. തെളിവുകൾ ഉണ്ടെങ്കിൽ അത് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കാൻ പ്രസീത തയ്യാറാകണം. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ താനും തയ്യാറാണെന്നും സി കെ ജാനു കൂട്ടിച്ചേർത്തു.കെ സുരേന്ദ്രനിൽ നിന്നും 40 ലക്ഷം രൂപ വാങ്ങിയെന്ന ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തെളിവുകൾ പുറത്ത് വിടണമെന്നും ജാനു പറഞ്ഞു.തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം കൈമാറിയെന്ന ആരോപണം ഉന്നയിച്ച ജെആർപി നേതാക്കൾക്ക് സികെ ജാനു വക്കീൽ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നുമാണ് ആവശ്യം. ജെ ആർപി നേതാക്കളായ പ്രസീത പ്രകാശൻ എന്നിവർക്കാണ് ജാനു വക്കീൽ നോട്ടീസ് അയച്ചത്.