കെ സുരേന്ദ്രന്റെ സ്ഥാനാരോഗന ചടങ്ങ് ശോഭയും കുമ്മനവു രമേശും ബഹിഷ്കരിച്ചു

സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ച എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, മുൻ പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവർ പങ്കെടുത്തില്ല

0

തിരുവനന്തപുരം :കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍.കുമ്മനം രാജശേഖരന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.സുരേന്ദ്രന് കീഴില്‍ ഭാരവാഹികളാകാന്‍ താല്‍പര്യമില്ലെന്ന് എംടി രമേശും, എഎന്‍ രാധാകൃഷ്ണനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാർട്ടി പ്രവർത്തകരുടെയും , നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് മാരാർജി മന്ദിരത്തിലാണ് നടന്നത്

നീണ്ട മൂന്ന് മാസത്തെ പലതലങ്ങളിലുളള ആലോചനകള്‍ക്ക് ശേഷമാണ് കേന്ദ്ര നേതൃത്വം പുതിയ അദ്ധ്യക്ഷനെ തീരുമാനിച്ചത്.വി മുരളീധരന്റെ അടുത്ത അനുയായിയായ കെ സുരേന്ദ്രനെ പ്രസിഡന്റി ആക്കിയതോടെയാണ് കൃഷ്ണദാസ് പക്ഷം തുറന്ന പോരിലേക്ക് നീങ്ങിയത്കെ സുരേന്ദ്രന്റെ സ്ഥാനാരോഗന ചടങ്ങ് ശോഭയും കുമ്മനവു രമേശും ബഹിഷ്കരിച്ചു

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍.കുമ്മനം രാജശേഖരന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.സുരേന്ദ്രന് കീഴില്‍ ഭാരവാഹികളാകാന്‍ താല്‍പര്യമില്ലെന്ന് എംടി രമേശും, എഎന്‍ രാധാകൃഷ്ണനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാർട്ടി പ്രവർത്തകരുടെയും , നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് മാരാർജി മന്ദിരത്തിലാണ് നടന്നത്

നീണ്ട മൂന്ന് മാസത്തെ പലതലങ്ങളിലുളള ആലോചനകള്‍ക്ക് ശേഷമാണ് കേന്ദ്ര നേതൃത്വം പുതിയ അദ്ധ്യക്ഷനെ തീരുമാനിച്ചത്.
വി മുരളീധരന്റെ അടുത്ത അനുയായിയായ കെ സുരേന്ദ്രനെ പ്രസിഡന്റി ആക്കിയതോടെയാണ് കൃഷ്ണദാസ് പക്ഷം തുറന്ന പോരിലേക്ക് നീങ്ങിയത്
പി.എസ്. ശ്രീധരൻ പിള്ളയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനു വേണ്ടി ശക്തമായ മത്സരമാണ് ബി.ജെ.പി.യിൽ നടന്നത്. കൃഷ്ണദാസ് പക്ഷവും മുരളീധര പക്ഷവും പ്രസിഡൻറ് സ്ഥാനത്തിനു വേണ്ടി രംഗത്തുവന്നു. കെ സുരേന്ദ്രനൊപ്പം എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ എന്നീ പേരുകളായിരുന്നു ചർച്ചയിൽ. ഒടുവിൽ കെ. സുരേന്ദ്രന് നറുക്ക് വീണു.

ദേശീയ നേതാക്കളും തുഷാർ വെള്ളാപ്പള്ളിയും പങ്കെടുത്ത ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ച എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, മുൻ പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവർ പങ്കെടുത്തില്ല. കടുത്ത ഗ്രൂപ്പു തർക്കമുള്ള പാർട്ടിയിൽ പുതിയ സംസ്ഥാന ഭാരവാഹികളെ കണ്ടത്തേണ്ടത് മുതൽ വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി തെളിയിക്കേണ്ടതടക്കമുള്ള വലിയ വെല്ലുവിളികളാണ് കെ.സുരേന്ദ്രനു മുന്നിലുള്ളത്.

You might also like

-