ഓ രാജഗോപാലിനെതിരെ കെ സുരേന്ദ്രൻ രാജഗോപാലിന്റെ നടപടി പാർട്ടി പരിശോധിക്കും
ബിജെപിയിൽ ഭിന്നതയില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.നിയമസഭ പാസാക്കിയ കാർഷിക നിയമഭേദഗതിക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു രാജഗോപാൽ രംഗത്തെത്തിയതോടെയാണ് ബിജെപി വെട്ടിലായത്
തിരുവനന്തപുരം: കാർഷിക നിയമഭേദഗതിക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎ ഒ. രാജഗോപാലിന്റെ നടപടിയിൽ കൂടുതൽ പ്രതികരിക്കാതെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.രാജഗോപാൽ പറഞ്ഞതെന്തെന്നു പരിശോധിക്കും. രാജഗോപാലുമായി സംസാരിക്കും. അതിനുശേഷം പ്രതികരിക്കുമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ബിജെപിയിൽ ഭിന്നതയില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.നിയമസഭ പാസാക്കിയ കാർഷിക നിയമഭേദഗതിക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു രാജഗോപാൽ രംഗത്തെത്തിയതോടെയാണ് ബിജെപി വെട്ടിലായത്. പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്ന് രാജഗോപാൽ മാധ്യമങ്ങളോടു വ്യക്തമാക്കി.
നേരത്തെ, സഭയിൽ സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തെ അനുകൂലിച്ചാണു രാജഗോപാൽ സംസാരിച്ചത്. കർഷകർക്കു നേട്ടമുണ്ടാകുന്നതിനു വേണ്ടിയാണ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു.കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെയും കമ്മീഷന് ഏജന്റുമാരെയും ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ എവിടെയും വില്ക്കാന് സാധിക്കുന്ന നിയമങ്ങളാണിത്. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷക താത്പര്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരാണ്. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതും സിപിഐഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമായ നിയമമാണ് നടപ്പിലാക്കിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പാസാക്കിയിട്ടുള്ളത്. എന്നാൽ പ്രമേയം വോട്ടിനിട്ടപ്പോൾ രാജഗോപാൽ എതിർത്തില്ല. പ്രമേയം എതിർപ്പില്ലാതെ പാസായെന്നു സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിക്കുകയും ചെയ്തു.പിന്നീട് മാധ്യമങ്ങളോടു സംസാരിക്കവെയാണു താൻ പ്രമേയത്തെ അനുകൂലിച്ചതായി ഒ. രാജഗോപാൽ വെളിപ്പെടുത്തിയത്. സഭയിലെ പൊതു അഭിപ്രായത്തെ മാനിച്ചാണു പ്രമേയത്തെ താൻ പിന്തുണച്ചതെന്നു പറഞ്ഞ രാജഗോപാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.