സ്വര്‍ണക്കടത്ത്കേസിൽ എൻ ഐ എ എത്തുന്നത് സംസ്ഥാനത്തിന് നാണക്കേട്
സ്വര്‍ണക്കടത്ത് കേസിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് മുഖ്യമന്ത്രി രാജിവയ്ക്കണ.....
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്‍ഐഎ എത്തിയത് നാണക്കേടാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്‍ഐഎയ്ക്ക് കയറേണ്ടി വന്നത് കസ്റ്റംസിന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കാത്തതിനാല്‍ ആണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
രണ്ടര മണിക്കൂര്‍ ഹൗസ് കീപ്പിംഗ് അഡീഷണല്‍ സെക്രട്ടറിയെ ഒന്നും മറച്ചു വയ്ക്കാനില്ലെങ്കില്‍ ചോദ്യം ചെയ്തത് എന്തിനാണെന്ന് വയ്ക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. 30 ഏക്കറോളം വരുന്ന സ്മാര്‍ട് സിറ്റിയിലെ ഭൂമി വില്ക്കാന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും വലിയ കൊള്ളയാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു