സോളാർ കേസിന്റെ ആവർത്തനം മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളം കെ സുരേന്ദ്രൻ

. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിക്ക് സ്വപ്നയെ 2017 മുതൽ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

0

കോഴിക്കോട് : തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സോളാർ കാലത്തിൻ്റെ തനി ആവർത്തനം ആണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിക്ക് സ്വപ്നയെ 2017 മുതൽ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾക്ക് അനുകൂലമായി മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ ഇടപെടൽ ഉണ്ടായി എന്ന ബിജെപി ആരോപണം ശരിവയ്ക്കുന്നതാണ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയ നടപടി. താൻ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാറില്ല. ആധികാരിക വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ആരോപണം ഉന്നയിച്ചത്.

ലോകകേരള സഭയുടെ നടത്തിപ്പിലും സ്വപ്ന സാന്നിധ്യമുണ്ടായിരുന്നു. വ്യവസായ ലോകത്തെ പ്രമുഖൻമാരെ പങ്കെടുപ്പിക്കുന്നതിലും, നടത്തിപ്പിലും സ്വപ്നയ്ക്ക് പങ്കുണ്ട്. സ്പീക്കർ ശ്രീരാമകൃഷ്ണനുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധം. മന്ത്രിമാരും, സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും സുരേന്ദ്രൻ പ്രതികരിച്ചു

You might also like

-