സ്പ്രിങ്ക്ളർ ഇടപാടിൽ മുഖ്യമത്രിക്ക് പങ്ക് ബി ജെ പി
മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും വഴിവിട്ട ഇടപാടുകളുടെ കേന്ദ്രമായിരിക്കുകയാണ്
തിരുവന്തപുരം:കോവിഡ് പ്രതിസന്ധി മറികടക്കാൻ രാഷ്ട്രീയാതീതമായി ജനങ്ങൾ എല്ലാം ഒറ്റക്കെട്ടായി നിൽക്കുകയായിരുന്നു. എന്നാൽ സർക്കാർ കോവിഡ് മറയാക്കി അഴിമതി നടത്തുകയാണുണ്ടായത്. സ്പ്രിങ്ക്ളർ ഇടപാടിലെ അഴിമതി പുറത്തായപ്പോൾ കുറ്റക്കാരൻ ഐടി സെക്രട്ടറി മാത്രമാണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മും അറിഞ്ഞു കൊണ്ടുള്ള വലിയ ഇടപാടാണിതെന്നും ബിജെപി അധ്യക്ഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിക്കുന്നു
മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും വഴിവിട്ട ഇടപാടുകളുടെ കേന്ദ്രമായിരിക്കുകയാണ്. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് തന്നെയാണ് സ്പ്രിങ്ക്ളർ കമ്പനിയുമായി ഐടി സെക്രട്ടറി ഒപ്പുവച്ചത്. കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനം ആശങ്കയിലായിരിക്കുമ്പോഴും വഴിവിട്ട ഇടപാടിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കുകയാണുണ്ടായത്. വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് സ്പ്രിംഗ്ളർ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാൻ. മുഖ്യമന്ത്രിയുടെ ഓഫീസിനൊപ്പം സിപിഎമ്മിനും ഈ ഇടപാടിൽ പങ്കുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു